Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightMuvattupuzhachevron_rightബസിൽ കുഴഞ്ഞുവീണ...

ബസിൽ കുഴഞ്ഞുവീണ ലക്ഷദ്വീപ് സ്വദേശിയെ ആശുപത്രിയിൽ എത്തിച്ച് കെ.എസ്.ആർ.ടി.സി ജീവനക്കാർ

text_fields
bookmark_border
ബസിൽ കുഴഞ്ഞുവീണ ലക്ഷദ്വീപ് സ്വദേശിയെ ആശുപത്രിയിൽ എത്തിച്ച് കെ.എസ്.ആർ.ടി.സി ജീവനക്കാർ
cancel

മൂ​വാ​റ്റു​പു​ഴ: ബ​സി​ൽ കു​ഴ​ഞ്ഞു​വീ​ണ ല​ക്ഷ​ദ്വീ​പ് സ്വ​ദേ​ശി​യാ​യ യാ​ത്ര​ക്കാ​ര​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് ചി​കി​ത്സ ല​ഭ്യ​മാ​ക്കി കെ.​എ​സ്.​ആ​ർ.​ടി.​സി ജീ​വ​ന​ക്കാ​ർ. ല​ക്ഷ​ദ്വീ​പ് അ​ഗ​ത്തി പാ​ണ്ടി​നി​യാ​ട് ആ​റ്റ​ക്കോ​യ​യാ​ണ്​ (55) ഭാ​ര്യ​യോ​ടൊ​പ്പം കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ൽ സ​ഞ്ച​രി​ക്കു​മ്പോ​ൾ കു​ഴ​ഞ്ഞു​വീ​ണ​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 9.30ഓ​ടെ മൂ​വാ​റ്റു​പു​ഴ ക​ടാ​തി​യി​ലാ​യി​രു​ന്നു സം​ഭ​വം.

ആ​റ്റ​ക്കോ​യ കു​ഴ​ഞ്ഞു​വീ​ണ​തു​ക​ണ്ട് ക​ണ്ട​ക്ട​റും ബ​സ് ഡ്രൈ​വ​റും ചേ​ർ​ന്ന് ബ​സ് അ​തി​വേ​ഗ​ത്തി​ൽ മൂ​വാ​റ്റു​പു​ഴ നെ​ടും​ചാ​ലി​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു.

ഗ​താ​ഗ​ത​ക്കു​രു​ക്കു​മൂ​ലം ആ​ശു​പ​ത്രി​ക്കു സ​മീ​പം വെ​ള്ളൂ​ർ​ക്കു​ന്നം ക്ഷേ​ത്ര​ത്തി​നു സ​മീ​പം വ​രെ മാ​ത്ര​മേ ബ​സി​ന് എ​ത്താ​ൻ ക​ഴി​ഞ്ഞു​ള്ളൂ.

വി​വ​ര​മ​റി​ഞ്ഞ് നെ​ടും​ചാ​ലി​ൽ ആ​ശു​പ​ത്രി​യി​ലെ സീ​നി​യ​ർ ന​ഴ്സ‌്​ റീ​ന ആ​ന്റോ സ്​​ട്രെ​ച്ച​റു​മാ​യി എ​ത്തി​യാ​ണ്​ ആ​റ്റ​ക്കോ​യ​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. യാ​ത്ര​ക്കാ​ര​നെ​യും​കൊ​ണ്ട് പോ​യ ബ​സ് ജീ​വ​ന​ക്കാ​ർ ആ​റ്റ​ക്കോ​യ​ക്ക് ആ​വ​ശ്യ​മാ​യ ചി​കി​ത്സ ല​ഭ്യ​മാ​ക്കി​യ​ശേ​ഷം ട്രി​പ് മു​ട​ക്കാ​തെ യാ​ത്ര തു​ട​ർ​ന്നു.

ല​ക്ഷ​ദ്വീ​പി​ൽ​നി​ന്ന് ചി​കി​ത്സ​ക്കെ​ത്തി​യ ആ​റ്റ​ക്കോ​യ​യും ഭാ​ര്യ​യും എ​റ​ണാ​കു​ള​ത്താ​ണ്​ താ​മ​സി​ച്ചി​രു​ന്ന​ത്. എ​റ​ണാ​കു​ള​ത്തു​നി​ന്ന്​ രാ​വി​ലെ കെ.​എ​സ്.​ആ​ർ.​ടി.​സി.​യി​ൽ മൂ​വാ​റ്റു​പു​ഴ​ക്കു വ​രു​മ്പോ​ഴാ​ണ്​ അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട​തും കു​ഴ​ഞ്ഞു​വീ​ണ​തും. ആ​റ്റ​ക്കോ​യ​ക്ക്​ ആ​വ​ശ്യ​മാ​യ ചി​കി​ത്സ ന​ൽ​കി​യെ​ന്ന്​ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KSRTCLakshadweep native
News Summary - KSRTC employees took the Lakshadweep native to the hospital after getting confused in the bus
Next Story