ഡോക്ടർമാർക്ക് കൂട്ട സ്ഥലംമാറ്റം
text_fieldsമൂവാറ്റുപുഴ: മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലെ ഡോക്ടർമാരെ കൂട്ടത്തോടെ സ്ഥലം മാറ്റി. മൂന്നു വർഷത്തിലധികം ഒരേ സ്ഥലത്ത് ജോലി ചെയ്തുവരുന്നവരെ സ്ഥലം മാറ്റുന്നതിന്റെ ഭാഗമായാണിത്.
മൂവാറ്റുപുഴ മേഖലയിൽ പനി വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ ജനറൽ ആശുപത്രിയിലെ ഡോക്ടർമാരെ കൂട്ടത്തോടെ സ്ഥലം മാറ്റിയത് ആശുപത്രി പ്രവർത്തനത്തെ ബാധിക്കും. ഫിസിഷ്യൻ പി.എ. ഷാജഹാൻ അടക്കമുള്ളവരെയാണ് മാറ്റിയത്. 38 ഡോക്ടർമാരിൽ മൂന്നുവർഷത്തിൽ കൂടുതൽ മൂവാറ്റുപുഴ ആശുപത്രിയിൽ ജോലി ചെയ്തിട്ടുള്ളവരെയാണ് മാറ്റിയത്. രണ്ടുപേർ മാത്രമാണ് ഇവിടെ മൂന്നുവർഷത്തിൽ താഴെ ജോലി ചെയ്യുന്ന ഡോക്ടർമാർ. പനിബാധിതർ ക്രമാതീതമായി വർധിക്കുന്നതിനിടെ വർഷങ്ങളായി ആശുപത്രിയിൽ സേവനം അനുഷ്ഠിക്കുന്ന ഡോക്ടർമാരെ കൂട്ടത്തോടെ സ്ഥലം മാറ്റുന്നത് ഒ.പി ഉൾപ്പെടെയുള്ള വിഭാഗങ്ങളിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കും. ഗൈനക്കോളജി വിഭാഗത്തിലെ സ്ഥലംമാറ്റവും ബാധിക്കും. ഓപറേഷൻ തിയറ്ററുകൾ ഉൾപ്പെടെ പൂട്ടിയിട്ടിരിക്കുന്നത് ഇപ്പോൾതന്നെ രോഗികളെ വലക്കുന്നുണ്ട്. ശസ്ത്രക്രിയ ആവശ്യമുള്ള രോഗികളെ പരിശോധിക്കുന്ന ഡോക്ടർമാരെ സ്ഥലം മാറ്റുന്നതോടെ ഇവരും പ്രതിസന്ധിയിലാകും. എന്നാൽ, മൂന്നുവർഷത്തിലേറെയായി ഒരേ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഡോക്ടർമാർക്ക് സ്ഥലംമാറ്റം അനിവാര്യമാണെന്നാണ് ആരോഗ്യവകുപ്പിന്റെ നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.