മൂവാറ്റുപുഴ കെ.എസ്.ആർ.ടി.സി കോംപ്ലക്സ് കരാറുകാർക്ക് നൽകാനുള്ളത് കോടികൾ
text_fieldsമൂവാറ്റുപുഴ: മൂവാറ്റുപുഴ കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡിെൻറ നിർമാണ പ്രവർത്തനങ്ങൾ ഏറ്റെടുത്ത കരാറുകാർക്ക് ഇനിയും പണം ലഭിച്ചില്ല.
കരാർ ഏറ്റെടുത്തവരിൽ പലർക്കും വർഷങ്ങൾ കഴിഞ്ഞിട്ടും തുക ലഭിക്കാതെ വന്നതോടെ ഇവർ ആത്മഹത്യയുടെ വക്കിലാണെന്ന് പറയുന്നു.
ഏഴുവർഷം മുമ്പ് ആരംഭിച്ച ബസ്സ്റ്റാൻഡ് കം ഷോപ്പിങ് കോംപ്ലക്സിെൻറ നിർമാണ കരാർ ഏറ്റെടുത്തവരിൽ ഒരാൾക്ക് മാത്രം ലഭിക്കാനുള്ളത് മൂന്ന് കോടിയാണ്. ഈ പണം തിരികെ കിട്ടാൻ വേണ്ടി കരാറുകാരൻ കോടതിയെ സമീപിച്ചിരിക്കുകയാണ്. ലഭിക്കാനുള്ള തുകക്ക് പകരം കെ.എസ്.ആർ.ടി.സിയുടെ സ്വത്ത് ലഭ്യമാക്കണം എന്നാവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്.
നിർമാണ പ്രവർത്തനങ്ങൾ ആദ്യഘട്ടത്തിൽ ഏറ്റെടുത്ത കരാറുകാരൻ പണം ലഭിക്കാതെ വന്നതോടെ പിന്മാറിയിരുന്നു. പിന്നീട് വന്നയാളുടെ ഗതിയും ഇതുതന്നെയായിരുന്നു. സഹികെട്ട കരാറുകാർ ഗതാഗതമന്ത്രിയുടെ അടക്കം ഓഫിസുകളിൽ കയറിയിറങ്ങി തുക നൽകണമെന്ന് ആവശ്യപ്പെെട്ടങ്കിലും നടപടിയുണ്ടായില്ല.
ഇതിനിടെ കെ.എസ്.ആർ.ടി.സിയുടെ മൂവാറ്റുപുഴ ഡിപ്പോയുടെ ഭാഗമായ ഭൂമി റോഡ് വികസനത്തിനായി കെ.എസ്.ടി.പി ഏറ്റെടുക്കുകയും 1.80 കോടി നഷ്ടപരിഹാരം നൽകുകയും ചെയ്തെങ്കിലും സ്റ്റാൻഡിെൻറ നിർമാണം പൂർത്തിയാക്കാനോ കരാറുകാർക്ക് നൽകാനോ തയാറായില്ല. ഫണ്ട് കെ.എസ്.ആർ.ടി.സിയുടെ ദൈനംദിന പ്രവർത്തനങ്ങൾക്കായി ചെലവഴിക്കുകയായിരുന്നു.
2014- നവംബറിലാണ് പഴയ ബസ്സ്റ്റാൻഡ് പൊളിച്ച് പുതിയ കോംപ്ലക്സിെൻറ നിർമാണം ആരംഭിച്ചത്. ഒരു വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കി തുറന്നുനൽകുമെന്ന് പ്രഖ്യാപിച്ചായിരുന്നു നിർമാണം ആരംഭിച്ചത്.
ഇതിനിടെ ലക്ഷങ്ങൾ മുൻകൂറായി നൽകി മുറികൾ ലേലം വിളിച്ചെടുത്തവരും മുറിയോ അെല്ലങ്കിൽ നൽകിയ പണമോ ആവശ്യപ്പെട്ട് രംഗത്തുണ്ട്. കരാറുകാരുടെ പ്രശ്നങ്ങൾ അടക്കം നിലനിൽക്കുന്നതിനിടയാണ് 1.50 കോടി ചെലവിൽ നിർമിക്കുന്ന അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്കിെൻറ നിർമാണം ഹാബിറ്റാറ്റിനെ ഏൽപിച്ച് കഴിഞ്ഞ ദിവസം ഉത്തരവിറങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.