മൂവാറ്റുപുഴ നഗരസഭ ബജറ്റ്; ക്ഷേമ-വികസന പ്രവർത്തനങ്ങൾക്ക് ഊന്നൽ
text_fieldsമൂവാറ്റുപുഴ: ക്ഷേമ-വികസന പ്രവർത്തനങ്ങൾക്കൊപ്പം സ്ത്രീ ശാക്തീകരണം വയോജന ക്ഷേമം എന്നിവ ലക്ഷ്യമിട്ടുള്ള മൂവാറ്റുപുഴ നഗരസഭ ബജറ്റ് വൈസ് ചെയർപേഴ്സൺ സിനി ബിജു അവതരിപ്പിച്ചു. 49,13,66,530 രൂപ വരവും 48,26,01,930 രൂപ ചിലവും 87,64,600 രൂപ നീക്കിയിരുപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. ഐ.ടി. മേഖലയില്‍ സേവനം ചെയ്യുന്നവരുടെ സൗകര്യാര്‍ഥം വർക്ക് അറ്റ് നിയർ ഹോം പദ്ധതി നടപ്പാക്കും. മൂവാറ്റുപുഴ നഗരസഭയുടെ ലൈബ്രറി മന്ദിരത്തിൽ ഇതിനായി 3000 ച. അടി നീക്കിവയ്ക്കും.
കമ്പ്യൂട്ടറുകൾ, വേഗത കൂടിയ ഇന്റർനെറ്റ് സൗകര്യം അടക്കം എല്ലാ അടിസ്ഥാന സൗകര്യങ്ങളും നഗരസഭ ഒരുക്കും. വർക്ക് അറ്റ് നിയർ ഹോം എന്ന പദ്ധതി യാഥാർഥ്യമാകുന്നതോടെ നഗരവാസികളായ ഐ.ടി. പ്രൊഫഷണലുകൾക്ക് ഇവിടെ ഇരുന്ന്ജോലി ചെയ്യാം.
മൂവാറ്റുപുഴയാറിനെ മാലിന്യ മുക്തമാക്കുന്നതിന് 10 ലക്ഷം രൂപ നീക്കിവച്ചു. ഭൂരഹിത ഭവന രഹിതർക്ക് ഭൂമി, വീട് എന്നിവ ലഭ്യമാക്കാര്‍ 50 ലക്ഷം രൂപ വകയിരുത്തി. വയോജന സൗഹൃദ വിജ്ഞാനകേന്ദ്രം സ്ഥാപിക്കും. ഇതിനായി എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ഒരു കോടി രൂപയുടെ ഭാരണാനുമതി ലഭിച്ചിട്ടുണ്ട്.
കേന്ദ്രാവിഷ്കൃത പദ്ധതി പ്രകാരം നഗരസഭയുടെ ഡ്രീംലാന്റ് പാർക്കിൽ നിന്ന് തൊടുപുഴയാറിന് കുറുകെ തൂക്കുപാലവും പേട്ട മുതൽ കച്ചേരിത്താഴം വരെ പുഴയോര നടപ്പാതയും നിർമിക്കും. ഇതിനായി നാലര കോടി രൂപ വകയിരുത്തി.
നിലവിലുള്ള പുഴയോര പാതയുടെ നവീകരണത്തിനായി അഞ്ചു ലക്ഷം രൂപയും ഗുരുതരമായ മാലിന്യ പ്രശ്നം നേരിടുന്ന മണ്ണാൻകടവ് തോടിന്റെ ശുചീകരണത്തിനും 10 ലക്ഷം രൂപയും വകയിരുത്തി. ശുദ്ധജല ക്ഷാമത്തിന് പരിഹാരം തേടുന്നതിനായി നഗരത്തിൽ പുതിയതായി രണ്ട് കുടിവെള്ള പദ്ധതികൾക്ക് രൂപം നൽകും. ചെയർമാൻ പി.പി. എൽദോസ് അധ്യക്ഷത വഹിച്ചു.
പെരുമ്പാവൂരിൽ ആരോഗ്യ മേഖലക്ക് മുന്‍തൂക്കം
പെരുമ്പാവൂര്‍: നഗരസഭയില്‍ 48,77,51,742 രൂപ വരവും, 48,05,49,757 രൂപ ചെലവും, 72,01,985 രൂപ മിച്ചവും വരുന്ന ബഡ്ജറ്റ് ചെയര്മാന് ബിജു ജോണ്‍ ജേക്കബ് അധ്യക്ഷത വഹിച്ച യോഗത്തില്‍ വൈസ് ചെയര്പേഴ്സന് സാലിദ സിയാദ് അവതരിപ്പിച്ചു. ടൂറിസം, ഊര്‍ജം, ഗതാഗതം, കൃഷി, കുടിവെളളം, ആരോഗ്യം, ശുചിത്വം, ഷോപ്പിങ് മാള്‍ നിര്‍മാണം, നഗരസഭക്ക് പുതിയ ഓഫീസ് നിര്‍മാണം എന്നിവക്ക് മുന്‍തൂക്കം നല്‍കുന്നതാണ് ബജറ്റ്.
നിലവില്‍ അടിസ്ഥാന സൗകര്യങ്ങളില്ലാതെ പ്രവര്‍ത്തിക്കുന്ന നഗരസഭ ഓഫീസ് ലൈബ്രറി ഹാളിനോട് ചേര്‍ന്ന് ആധുനിക സൗകര്യത്തോടുകൂടി നിര്‍മിക്കുന്നതിനും നിലവില്‍ പ്രവര്‍ത്തിക്കുന്ന സ്ഥലത്തു നിന്നും ഓഫീസ് പൊളിച്ചുമാറ്റി ഇവിടെ ഷോപ്പിങ് മാള്‍ നിര്‍മിക്കുന്നതിനുള്ള പദ്ധതിക്ക് തുടക്കമിടുന്നതിനുള്ള പ്രാരംഭനടപടികള്‍ 2024-25 വര്‍ഷത്തില്‍ നടപ്പിലാക്കും. ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി അഞ്ച് ലക്ഷം വകയിരുത്തി.
പ്രവര്‍ത്തനരഹിതമായ കാളചന്തയുടെ സ്ഥലത്ത് കെ.യു.ഡി.എഫ്.സിയുടെ ലോണൊ അഡ്വാന്‍സ് ഡിപ്പോസിറ്റൊ സ്വീകരിച്ച് ഷോപ്പിങ് കോംപ്ലക്സ് നിര്‍മിച്ച് വാടകക്ക് നല്‍കുന്നതിലൂടെ തനത് വരുമാനം വര്‍ധിപ്പിക്കുന്നത് ലക്ഷ്യമിട്ട് 10 കോടി വകയിരുത്തി. വഴിയോര കച്ചവടക്കാരുടെ ഉന്നമനം ലക്ഷ്യമിട്ട് ഇവരെ നിലവിലുള്ള ലോറി സ്റ്റാന്റിലേക്ക് മാറ്റുന്നതിനുള്ള പ്രാരംഭ നടപടികള്‍ സ്വീകരിച്ചുവരുന്നതിന്റെ ഭാഗമായി തുക വകയിരുത്തി.
നഗരസഭ മാര്‍ക്കറ്റിന് സമീപത്തുള്ള ലോറി സ്റ്റാന്റില്‍ വെന്റിങ് സോണ്‍ ആരംഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.