മൂവാറ്റുപുഴ പൊലീസ് സ്റ്റേഷൻ മന്ദിരം ഉദ്ഘാടനം ചെയ്തു
text_fieldsമൂവാറ്റുപുഴ: മൂവാറ്റുപുഴ പൊലീസ് സ്റ്റേഷെൻറ പുതിയ മന്ദിരം മുഖ്യമന്ത്രി പിണറായി വിജയന് ഓൺെെലനായി നിർവഹിച്ചു. പൊലീസ് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ മാത്യു കുഴൽനാടൻ എം.എൽ.എ പുതിയ സ്റ്റേഷൻ മന്ദിരം തുറന്നു കൊടുത്തു. മുനിസിപ്പൽ കൗൺസിലർ രാജശ്രീ രാജു, പൊലീസ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.
845 ചതുരശ്രമീറ്ററില്‍ രണ്ടു നിലയിലായാണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. ആധുനിക സൗകര്യങ്ങള്‍ സ്റ്റേഷനിലുണ്ടാകും. പ്രത്യേക വിസിറ്റേഴ്സ് റൂം, കാൻറീന്, ഉദ്യോഗസ്ഥര്‍ക്ക് വിശ്രമമുറികള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്. സ്ത്രീകള്‍, പുരുഷന്മാര്, ഭിന്നലിംഗക്കാര്‍ എന്നിവര്‍ക്ക് പ്രത്യക സെല്ലുകള്‍ സ്റ്റേഷെൻറ പ്രത്യേകതയാണ്. കഴിഞ്ഞ സര്‍ക്കാറിെൻറ കാലത്ത് 2.95 കോടി ചെലവഴിച്ച് അത്യാധുനിക സൗകര്യത്തോടെ രണ്ടു നിലയിലായി നിര്‍മിച്ചിട്ടുള്ള പൊലീസ് സ്റ്റേഷനില്‍ റൂറല്‍ ജില്ലയിലെ പ്രധാന ഉദ്യോഗസ്ഥരുടെയും പൊലീസിലെ വിവിധ വിഭാഗങ്ങളുടെയും ഓഫിസുകള്‍ എത്തും. നിലവില്‍ പൊലീസ് സ്റ്റേഷന് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിെൻറ പിറകിലായാണ് പുതിയ കെട്ടിടത്തിെൻറ നിര്‍മാണം പൂര്‍ത്തീകരിച്ചിരിക്കുന്നത്. അത്യാധുനിക സൗകര്യങ്ങള്‍ കെട്ടിടത്തില്‍ ഒരുക്കിയിട്ടുണ്ട്.
ഡിവൈ.എസ്.പി ഓഫിസ്, സ്റ്റേറ്റ് സ്പെഷല്‍ ബ്രാഞ്ച് ജില്ല ഓഫിസ്, ഇന്‍സ്പെക്ടര്‍ ഓഫിസ്, പൊലീസ് സ്റ്റേഷന്, ചില്‍ഡ്രന്‍സ് പൊലീസ് സ്റ്റേഷന്, ട്രാഫിക് പൊലീസ് സ്റ്റേഷന് എന്നിവയാണ് ഇപ്പോള്‍ മൂവാറ്റുപുഴയില്‍ ഒരേ കോമ്പൗണ്ടിലെ വ്യത്യസ്ത കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നത്.
ആലുവ എസ്.പി ഓഫിസില്‍ ഉണ്ടായിരുന്ന സ്റ്റേറ്റ് സ്പെഷല്‍ ബ്രാഞ്ച് ജില്ല ഓഫിസ് 35 വര്‍ഷം മുമ്പാണ് മൂവാറ്റുപുഴയിലേക്ക് എത്തിയത്. മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനു സ്വന്തമായി മൂന്ന് ഏക്കറോളം ഭൂമിയാണ് ഉള്ളത്. ഇനിയും കൂടുതല്‍ കെട്ടിടങ്ങള്‍ ഇവിടെ നിര്‍മിക്കാന്‍ കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.