സമ്പൂർണ ഡിജിറ്റൽ സാക്ഷരതയിലേക്ക് മൂവാറ്റുപുഴ
text_fieldsമൂവാറ്റുപുഴ: സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ഡിജി കേരളം സമ്പൂർണ ഡിജിറ്റൽ സാക്ഷരത പദ്ധതിയിൽ സമ്പൂർണ ഡിജിറ്റൽ സാക്ഷരത കൈവരിച്ച നിയോജകമണ്ഡലമായി മൂവാറ്റുപുഴ. സംസ്ഥാനം സമ്പൂർണ ഡിജിറ്റൽ സാക്ഷരത കൈവരിക്കുന്നതിന്റെ ഭാഗമായി സർവേയും ട്രെയിനിങ്ങും ഉൾപ്പെടെ നടത്തിയാണ് സമ്പൂർണ സാക്ഷരത കൈവരിച്ചത്. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ മാത്യു കുഴൽനാടൻ എം.എൽ.എ പ്രഖ്യാപനച്ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഡിജിറ്റൽ സാക്ഷരത കൈവരിച്ച നിയോജകമണ്ഡലത്തിലെ മുഴുവൻ തദ്ദേശ ഭരണ സ്ഥാപനങ്ങൾക്കും മെമന്റോ നൽകി ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
മുനിസിപ്പൽ ചെയർമാൻ പി.പി. എൽദോസ്, ജില്ല പഞ്ചായത്ത് അംഗം ഉല്ലാസ് തോമസ്, പഞ്ചായത്ത് പ്രസിഡന്റുമാരായ ആൻസി ജോസ്, കെ.പി. എബ്രഹാം, ജിജി ഷിജു, സജി വർഗീസ്, പി.എം. അസീസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസി ജോളി, ആയവന പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജൻ കടക്കോട്, മേഴ്സി ജോർജ്, ഷിവാഗോ തോമസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, ബി.ഡി.ഒ എസ്. രശ്മി, ജോയന്റ് ബി.ഡി.ഒ പ്രശാന്ത്, ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർ, ഡിജി കോഓഡിനേറ്റർമാർ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.