മൂവാറ്റുപുഴ ടൗണ്‍ വികസനം നിര്‍മാണം വേഗത്തിലാക്കാന്‍ സംയുക്ത പരിശോധന
text_fieldsമൂവാറ്റുപുഴ: ടൗൺ റോഡ് വികസന ഭാഗമായി നിർമാണം നടക്കുന്ന സ്ഥലങ്ങളിൽ വൈദ്യുതി പോസ്റ്റുകളും ട്രാൻസ്ഫോർമറുകളും അനുബന്ധ ഉപകരണങ്ങളും മാറ്റി സ്ഥാപിക്കേണ്ട സ്ഥലങ്ങൾ സംയുക്ത പരിശോധക സംഘം അടയാളപ്പെടുത്തി. നിര്‍മാണം വേഗത്തിലാക്കാന്‍ മാത്യു കുഴല്നാടന് എം.എല്‍.എ വിളിച്ച ഉന്നതതല യോഗത്തിന്റ തീരുമാനപ്രകാരമാണ് ചൊവ്വാഴ്ച പരിശോധന നടത്തിയത്. കെ.ആര്.എഫ്.ബി അസി.എക്സിക്യൂട്ടിവ് എൻജിനീയർ ലക്ഷ്മി ദേവി, അസി. എൻജിനീയർ നിംന ഏലിയാസ്, കെ.എസ്.ഇ.ബി അസി. എക്സിക്യൂട്ടിവ് എൻജിനീയർ കെ.എൻ. ഗോപി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. നിലവിലെ വൈദ്യുതി ലൈനുകള്‍ മാറ്റി സ്ഥാപിക്കുന്നതിനും പുതിയവ സ്ഥാപിക്കുന്നതിനുമായുള്ള ക്രമീകരണങ്ങളുടെ ഭാഗമായിരുന്നു പരിശോധന.
നിര്‍മാണം തുടങ്ങിയതോടെ നഗരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായി. ഇതിന് പരിഹാരമായി മറ്റ് റോഡുകള്‍ ഉപയോഗിക്കേണ്ടിവരും. ഈറോഡുകളില്‍ ആവശ്യമായ അറ്റകുറ്റപ്പണി തീര്‍ക്കാന്‍ പി.ഡബ്ല്യു.ഡി അധികൃതരോട് എം.എല്‍.എ ആവശ്യപ്പെട്ടു. ട്രാഫിക് ഡ്യൂട്ടിക്ക് കൂടുതല്‍ ഉദ്യോഗസ്ഥരെ നിയമിക്കും. വാട്ടര്‍ അതോറിറ്റി ശുദ്ധജലപൈപ്പുകള്‍ മാറ്റി സ്ഥാപിക്കുന്ന നടപടികള്‍ വേഗത്തിലാക്കാനും യോഗത്തിൽ തീരുമാനിച്ചിരുന്നു. രണ്ടാഴ്ച മുമ്പ് നിർമാണം ആരംഭിച്ച റോഡ് പണി ദിവസങ്ങൾ കഴിയും മുമ്പേ നിലച്ചതോടെയാണ് എം.എൽ.എ ഇടപെട്ട് അടിയന്തര യോഗം വിളിച്ചത്. മുമ്പ് സ്ഥാപിച്ച സർവേക്കല്ലുകള്‍ കാണാതായതോടെയാണ് നിര്‍മാണ പ്രവർത്തനങ്ങളിൽ തടസ്സം നേരിട്ടത്. ഇതിന് പരിഹാരമായി മൂന്നു സർവേയര്‍മാരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് കലക്ടര്‍ക്ക് എം.എല്‍.എ കത്ത് നല്കി. സ്ഥലം അളന്നു തിട്ടപ്പെടുത്തി ഇവിടങ്ങളില്‍ വേഗത്തില്‍ കല്ലുകള്‍ സ്ഥാപിക്കാനായാണ് സർവേയര്‍മാരുടെ സേവനം ആവശ്യപ്പെട്ടിരിക്കുന്നത്. ഇതും അടുത്ത ദിവസങ്ങളിൽ തന്നെ പൂർത്തിയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.