ഉമ്മൻ ചാണ്ടി മൂവാറ്റുപുഴക്കും നീട്ടി വികസന കരങ്ങൾ
text_fieldsമൂവാറ്റുപുഴ: മണ്ഡലത്തിലെ നാഴികക്കല്ലായ നിരവധി വികസന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാനായത് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത്.
ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ അടക്കം നിരവധി പ്രവർത്തനങ്ങൾ ആരംഭിച്ചു. ഐ.എ.എസ് അക്കാദമി അനുവദിച്ചതുൾപ്പെടെ നിരവധി വികസന പ്രവർത്തനങ്ങളാണ് നടന്നത്. ഒരു പഞ്ചായത്തിൽ ഒരു ഹയർ സെക്കൻഡറി സ്കൂൾ പദ്ധതിയിൽ ആറ് സ്കൂളാണ് മണ്ഡലത്തിൽ അനുവദിച്ചത്. ജനറൽ ആശുപതിയിൽ പൊലീസ് സർജന്റെയടക്കം 34 തസ്തികൾ അനുവദിക്കുകയും ആധുനിക മോര്‍ച്ചറി, അഡ്മിനിസ്ട്രേറ്റിവ് ബില്‍ഡിങ് എന്നിവ നിർമിക്കാൻ ഫണ്ട് അനുവദിക്കുകയും ചെയ്തു.
മുറിക്കല്ല് പാലം, ബൈപാസ്, മാറാച്ചേരി കടവ് പാലം, മൂവാറ്റുപുഴ-കിഴക്കമ്പലം റോഡ് നവീകരണത്തിന് 25 കോടി, കെ.എസ്.ആര്.ടി.സി ബസ് സ്റ്റാൻഡിന് ഏഴ് കോടി രൂപ ചെലവിൽ കെട്ടിടം, പുതിയ കോടതി സമുച്ചയം, വിജലന്‍സ് കോടതി, കുടുംബ കോടതി എന്നിവയും അനുവദിച്ചു.
പവിലിയൻ അടക്കം നിർമിക്കാൻ സ്റ്റേഡിയത്തിന് 4.5 കോടി രൂപ അനുവദിച്ചു. പുഴയോര വാക്വേക്ക് ഫണ്ട് നൽകി. നഗരത്തിലെ റോഡുകള്‍ ബി.എം ബി.സി നിലവാരത്തില്‍ ടാര്‍ ചെയ്തു. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിന് പുതിയ പ്ലസ് ടു കെട്ടിടത്തിനും ഈസ്റ്റ് ഹൈസ്കൂളിന് പുതിയ കെട്ടിടം നിർമിക്കാനും തുക നൽകി.
ആധുനിക ഫിഷ് മാര്‍ക്കറ്റിന് പുതിയ കെട്ടിടം, 110 കെ.വി സബ്സ്റ്റേഷന്, മൈലാടിമല, പണ്ടിരിമല കുടിവെള്ള പദ്ധതികള്‍, മൂവാറ്റുപുഴ ടൗൺ വികസനം എന്നിവക്ക് ഫണ്ട് അനുവദിച്ചു.
ടൗൺ വികസനത്തിന് തുടക്കം കുറിക്കാൻ 17 കോടി അനുവദിച്ചു. രണ്ടാര്‍ എസ്.സി കോളനി നവീകരണത്തിന് ഫണ്ട് നൽകിയതുൾപ്പെടെ നിരവധി പദ്ധതികളാണ് അനുവദിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.