ഭവന നിർമാണത്തിന് മുൻഗണന നൽകി പഞ്ചായത്ത് ബജറ്റുകൾ
text_fieldsകോതമംഗലം: കവളങ്ങാട് ഗ്രാമപഞ്ചായത്ത് 34 കോടിയുടെ ബജറ്റിന് അംഗീകാരം. 25 ലക്ഷം മിച്ചം വരുന്ന ബജറ്റ് വൈസ് പ്രസിഡന്‍റ് ജിൻസിയ ബിജു അവതരിപ്പിച്ചു. എല്ലാവർക്കും ഭവനം എന്ന ലക്ഷ്യത്തിലേക്ക് എത്തും വിധം ലൈഫ് ഭവനപദ്ധതിക്ക് 10 കോടി നീക്കിവെച്ചു.
കാർഷിക മേഖലയുടെയും കായിക മേഖലയുടെയും സമഗ്ര വികസനം, മാലിന്യസംസ്കരണ പരിപാടികൾ, കരിമണൽ-ചെമ്പൻകുഴി അഞ്ച് കിലോമീറ്റർ ഫെൻസിങ്ങിന് 10 ലക്ഷം, നെല്ലിമറ്റം ടൗണിൽ പുതിയ ഷോപ്പിങ് കോംപ്ലക്സ്, ഊന്നുകൽ സ്റ്റേഡിയം വിപുലീകരണത്തിന് 30 ലക്ഷം, ക്ഷീരവികസനം, ടൂറിസം മേഖലകൾക്കുള്ള നൂതന പദ്ധതികൾ എന്നിവ വിഭാവനം ചെയ്യുന്നതാണ് പുതിയ ബജറ്റ് പ്രഖ്യാപനം.
നേര്യമംഗലം പി.എച്ച്.സിയിൽ എക്സ്റേ, ഇ.സി.ജി യൂനിറ്റുകൾ, നേര്യമംഗലം ബോട്ട് ജെട്ടിയോട് ചേർന്ന് കംഫർട്ട് സ്റ്റേഷനും കോഫി ഹൗസും സ്ഥാപിക്കൽ, നേര്യമംഗലം ഷോപ്പിങ് കോംപ്ലക്സ്, ഊന്നുകൽ സ്റ്റേഡിയം നിർമാണം, കുടിവെള്ള പദ്ധതി തുടങ്ങിയ അടിസ്ഥാന വികസനത്തിൽ ശ്രദ്ധ പുലർത്തുന്നതാണ് ബജറ്റ്. അവതരണത്തിന് പ്രസിഡന്‍റ് സൈജന്‍റ് ചാക്കോ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ ടി.എച്ച്. നൗഷാദ്, ഷിബു പടപ്പറമ്പത്ത്, സൗമ്യ ശശി, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, സെക്രട്ടറി ഇ.കെ. കൃഷ്ണൻകുട്ടി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.