സ്വാതന്ത്ര്യദിനാഘോഷം: മൂവാറ്റുപുഴയിൽ പൊലീസ് വിട്ടുനിന്നത് വിവാദമായി
text_fieldsമൂവാറ്റുപുഴ: നഗരസഭയുടെ ആഭിമുഖ്യത്തിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽനിന്ന് മൂവാറ്റുപുഴ പൊലീസ് വിട്ടുനിന്നത് വിവാദമായി. നെഹ്റു പാർക്കിൽ നടന്ന ദേശീയ പതാക ഉയർത്തൽ ചടങ്ങിൽ സാധാരണ ഔദ്യോഗികമായി പൊലീസ് പങ്കെടുക്കാറുണ്ട്. എന്നാൽ, ഇത്തവണ എത്തിയില്ല.
കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഘോഷയാത്ര അടക്കമുള്ളവ ഒഴിവാക്കിയിരുന്നുവെന്നും ദേശീയ പതാകയുയർത്തൽ ചടങ്ങിൽ പൊലീസിനെ ക്ഷണിച്ചിരുന്നുവെന്നും മുനിസിപ്പൽ ചെയർമാൻ പി.പി. എൽദോസ് പറഞ്ഞു. കഴിഞ്ഞ ദിവസം ചേർന്ന ആലോചനയോഗത്തിൽ പൊലീസ് പങ്കെടുത്തിരുന്നു. എന്നാൽ, ചടങ്ങിൽ പങ്കെടുക്കിെല്ലന്ന് പറഞ്ഞില്ല.
ഞായറാഴ്ച രാവിലെ തന്നെ എക്സൈസ്, അഗ്നിശമനസേന, എൻ.സി.സി, സ്കൗട്ട്, ഗൈഡ് തുടങ്ങിയ സേനാ വിഭാഗങ്ങളെ പ്രതിനിധീകരിച്ച് സേനാംഗങ്ങൾ എത്തി. എന്നാൽ, മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിൽനിന്ന് ഒരാൾപോലും തിരിഞ്ഞുനോക്കിയില്ല. വിവരം അന്വേഷിച്ചപ്പോഴാണ് സ്റ്റേഷനിൽ പതാകയുയർത്തൽ ചടങ്ങുള്ളതുകൊണ്ട് പങ്കെടുക്കുന്നില്ലെന്ന് അറിയിച്ചതെന്നും ചെയർമാൻ പറഞ്ഞു.
എന്നാൽ, ചടങ്ങു നടക്കുന്ന വിവരം അറിയിച്ചിെല്ലന്ന് പൊലീസ് പറഞ്ഞു. സാധാരണ ആലോചനാ യോഗം വിളിക്കാറുണ്ടെങ്കിലും ഇക്കുറി വിളിച്ചിട്ടില്ലെന്നും, അതുകൊണ്ടാണ് പങ്കെടുക്കാതിരുന്നതെന്നും അവർ വ്യക്തമാക്കി. പൊലീസ് നടപടിക്കെതിരെ നഗരസഭ ചെയർമാൻ പി.പി. എൽദോസ് ജില്ല പൊലീസ് മേധാവിക്കും കലക്ടർക്കും പരാതി നൽകി. സ്വാതന്ത്ര്യ ദിനം പോലുള്ള സുപ്രധാന ചടങ്ങുകൾ ബഹിഷ്കരിച്ച പൊലീസ് നടപടി ന്യായീകരിക്കാൻ കഴിയിെല്ലന്ന് ചെയർമാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.