നാട്ടുകാരുടെ പ്രതിഷേധം ഫലം കണ്ടു; ചാലിക്കടവ് പാലത്തിന്റെ അപ്രോച്ച് റോഡ് 10 മീറ്റർ വീതിയിൽ നിർമിക്കും
text_fieldsമൂവാറ്റുപുഴ: ചാലിക്കടവ് പാലത്തിന്റെ അപ്രോച്ച് റോഡ് 10 മീറ്റർ വീതിയിൽ നിർമിക്കും. മൂവാറ്റുപുഴ-തേനി പാതയിലെ ചാലിക്കടവ് പാലത്തിന്റെ അപ്രോച്ച് റോഡിലെ ഡി.പി.ആറിൽ മാറ്റംവരുത്തി സർക്കാർ ഉത്തരവായതായി ഡോ. മാത്യു കുഴൽനാടൻ എം.എൽ.എ അറിയിച്ചു. പ്രോജക്ട് റിപ്പോർട്ട് തയാറാക്കിയപ്പോൾ 7.5 മീറ്റർ മാത്രമാണ് വീതി ഉണ്ടായിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ നിർമാണം തുടങ്ങി. നിലവിലുണ്ടായിരുന്ന റോഡിനേക്കാൾ വീതി കുറച്ച് നിർമാണം തുടങ്ങിയതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തുവന്നു.
തുടർന്ന് എം.എൽ.എയും ജനപ്രതിനിധികളും സ്ഥലം സന്ദർശിച്ചു. വിഷയം എം.എൽ.എ ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപെടുത്തുകയും വീതി കുറഞ്ഞ റോഡിന്റെ നിർമാണം നിർത്തിവെക്കാൻ നിർദേശം നൽകുകയും ചെയ്തു. തുടർന്ന് ഡി.പി.ആറിലെ 7.5 മീറ്റർ വീതി ഭേദഗതി ചെയ്ത് ലഭ്യമായ മുഴുവൻ സ്ഥലങ്ങളും റോഡിനായി ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ട് എം.എൽ.എ കത്ത് നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ അനുമതി നൽകിയത്. എം.എൽ.എയുടെ നേതൃത്വത്തിൽ സർവകക്ഷി യോഗം പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ കണ്ട് നിവേദനവും നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.