ഒരു വർഷത്തിനിടെ 154 പേരാണ് സാധാരണ ജീവിതത്തിലേക്കെത്തിയത്: ലഹരിക്കെതിരെ പോരാട്ടവുമായി 'പുനര്‍ജനി പദ്ധതി'
text_fieldsമൂവാറ്റുപുഴ: ഹോമിയോ ആശുപത്രിയിലെ പുനർജനി ക്ലിനിക്കിെൻറ പ്രവർത്തനം ലഹരിക്കെതിരായ മികച്ച പോരാട്ടമായി. പത്തു വർഷത്തിനിടെ ഇവിടെ ചികിത്സ തേടി ലഹരിമുക്തരായത് നൂറുകണക്കിന് രോഗികൾ. ഒരു വർഷത്തിനിടെതന്നെ ചികിത്സ തേടിയ 585ൽ 154 പേരാണ് സാധാരണ ജീവിതത്തിലേക്ക് എത്തിയത്.
ഹോമിയോപ്പതി വകുപ്പിെൻറ കീഴിലെ പുനര്‍ജനി പദ്ധതി പ്രവർത്തനം തുടങ്ങിയത് 2012 ജൂണിലാണ്. മദ്യം, പുകയില, മയക്കുമരുന്നുകള്‍ തുടങ്ങിയ ലഹരി വസ്തുക്കളുടെ പിടിയില്‍നിന്ന് മുക്തി നേടാന്‍ സാധാരണക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ ചികിത്സ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആരംഭിച്ചത്. ജില്ലയില്‍ മൂവാറ്റുപുഴ താലൂക്ക് ഹോമിയോ ആശുപത്രിയിലാണ് ക്ലിനിക് പ്രവര്‍ത്തനം തുടങ്ങിയത്.
സൗജന്യ ഹോമിയോ മരുന്നുകള്‍ക്ക് പുറമെ രോഗിക്കും ആവശ്യമെങ്കില്‍ കുടുംബാംഗങ്ങള്‍ക്കും പ്രഗല്ഭരായ സൈക്കോളജിസ്റ്റുകളുടെ കൗണ്‍സലിങ് സൗകര്യവും നല്‍കുന്നുണ്ട്. നിലവില്‍ 42.63 ശതമാനം ആളുകള്‍ ഇവിടെ ചികിത്സ തുടരുകയാണ്. 22 ശതമാനം ആളുകള്‍ ഇടയില്‍വെച്ച് ചികിത്സ ഉപേക്ഷിച്ചു. വ്യാഴം, വെള്ളി ദിവസങ്ങളില്‍ രാവിലെ ഒമ്പതു മുതല്‍ ഉച്ചക്ക് രണ്ടു വരെയാണ് പ്രവര്‍ത്തിക്കുന്നത്. രണ്ട് ഡോക്ടര്‍മാരുടെ സേവനം ലഭ്യമാണ്.
ഒ.പി രജിസ്‌ട്രേഷന്‍ ചാര്‍ജിന് പകരം നിര്‍ബന്ധിത പിരിവില്ലാതെ ആശുപത്രി വികസനസമിതി സംഭാവനയായി 50 രൂപ മാത്രമാണ് രോഗികളില്‍നിന്ന് ഈടാക്കുന്നത്. മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്കാണ് പ്രവേശനം. നാല്‍പതിലധികം ടെസ്റ്റുകള്‍ ചെയ്യാനുള്ള സൗകര്യവും ആശുപത്രിയിലുണ്ട്. കൗണ്‍സലിങ്, ബോധവത്കരണ പരിപാടികള്‍, മറ്റ് ലഹരിമുക്ത പ്രചാരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയും പദ്ധതിയുടെ കീഴില്‍ നടപ്പാക്കുന്നുണ്ടെന്ന് പുനര്‍ജനി ജില്ല കണ്‍വീനര്‍ ഡോ. പി.എ. എമില്‍ പറഞ്ഞു. ഫോൺ: 0485 2950566.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.