മൂവാറ്റുപുഴ നഗരവികസനം; കെ.എസ്.ഇ.ബി ലൈനുകൾ ഭൂമിക്കടിയിലൂടെ
text_fieldsമൂവാറ്റുപുഴ: നഗര റോഡ് വികസനവുമായി ബന്ധപ്പെട്ട് കെ.എസ്.ഇ.ബി ലൈനുകൾ ഭൂമിക്കടിയിലൂടെ കേബിൾ വഴി സ്ഥാപിക്കാൻ നടപടികൾ പൂർത്തിയായി. ഇതിന്റെ ഭാഗമായി പി.ഒ ജങ്ഷൻ മുതൽ അരമനപ്പടി വരെയുള്ള വൈദ്യുത കണക്ഷനുകൾ പുതുതായി വലിച്ചിരിക്കുന്ന ഏരിയൽ ബഞ്ചഡ് കേബിളുകളിലേക്ക് (എ.ബി.സി) മാറ്റി നൽകുന്ന പ്രവർത്തനങ്ങൾക്ക് അടുത്ത ദിവസം തുടക്കമാകുമെന്ന് മാത്യു കുഴൽനാടൻ എം.എൽ.എ അറിയിച്ചു.
കേബിളുകൾ ഈ രീതിയിൽ മാറ്റി സ്ഥാപിക്കുക വഴി നഗരത്തിൽ കെ.എസ്.ഇ.ബിക്ക് എവിടെയെങ്കിലും ജോലികൾ നടത്തേണ്ടി വന്നാൽ ആ ഭാഗത്തെ വൈദ്യുതി വിതരണം മാത്രം ഒഴിവാക്കാനും മറ്റു സ്ഥലങ്ങളിലേക്ക് തടസ്സമില്ലാതെ വൈദ്യുതി നൽകാനും സാധിക്കും. സർവിസ് വയറുകൾ പോസ്റ്റിൽ നിന്ന് മീറ്ററിലേക്ക് കൊടുക്കുന്ന രീതി മാറ്റി ബിൽഡിങ്ങുകളിൽ ബസ് ബാർ ബോക്സ് സ്ഥാപിച്ച് അതിൽ നിന്ന് സർവിസ് വയറുകൾ നൽകി കണക്ഷനുകൾ പുനഃ സ്ഥാപിക്കുന്ന രീതിയാണ് നടപ്പാക്കുക. ഇത്തരം പ്രവർത്തനങ്ങളിലേക്ക് കടക്കുമ്പോൾ മൂവാറ്റുപുഴയിലെ വ്യാപാര വ്യവസായ സമൂഹത്തിന്റെ പൂർണ പിന്തുണ കെ.എസ്.ഇ.ബി അധികൃതർക്ക് നൽകണമെന്നും എം.എൽ.എ അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.