കനത്ത മഴയിൽ റോഡ് ടാറിങ്; പ്രതിഷേധവുമായി നാട്ടുകാർ
text_fieldsമൂവാറ്റുപുഴ: ശക്തമായി പെയ്ത വേനൽമഴക്കിടെ റോഡ് ടാറിങ് നടത്തിയത് വിവാദമായി. ആരക്കുഴ പഞ്ചായത്തിലെ 13ാം വാർഡിലാണ് വ്യാഴാഴ്ച വൈകീട്ട് പെയ്ത ശക്തമായ മഴയിൽ പഞ്ചായത്ത് റോഡ് ടാറിങ് നടന്നത്. റോഡിൽ വെള്ളം കെട്ടിനിൽക്കെയാണ് ടാറിങ് നടത്തിയത്.
വ്യാഴാഴ്ച രാവിലെ ആരംഭിച്ച ടാറിങ് മഴയെ അവഗണിച്ചു തുടരുകയായിരുന്നു. ഇതിൽ പ്രതിഷേധം ഉയർന്നെങ്കിലും ടാറിങ് നിർത്തിയില്ല.
ശക്തമായ കാറ്റിലും മഴയിലും നഗരത്തിലും ഗ്രാമപ്രദേശങ്ങളിലും വ്യാപകനാശം ഉണ്ടായി. മരങ്ങൾ കടപുഴകുകയും വൈദ്യുതി ലൈനുകൾ തകരാറിലാകുകയും ചെയ്തു. നഗരത്തിൽ ഉൾപ്പെടെ വിവിധ പ്രദേശങ്ങളിൽ വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.