വെള്ളം ഒരുക്കാനായില്ല; ഷീലോഡ്ജ് തുറന്നില്ല
text_fieldsമൂവാറ്റുപുഴ: സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ കഴിഞ്ഞ നഗരസഭ കൗൺസിൽ നടപ്പാക്കിയ ഷീ ലോഡ്ജ് പ്രവർത്തനം ഇനിയും ആരംഭിച്ചില്ല. കഴിഞ്ഞ കൗൺസിലിന്റെ അവസാന സമയത്ത് ഉദ്ഘാടനം ചെയ്ത ഷീ ലോഡ്ജ് പ്രവർത്തനമാണ് ഒരു വർഷം കഴിഞ്ഞിട്ടും മുടങ്ങി കിടക്കുന്നത്.
ഷീ ലോഡ്ജ് നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാതെ തെരഞ്ഞെടുപ്പ് കാലത്ത് ഉദ്ഘാടനം നടത്തുക മാത്രമാണ് അന്ന് ചെയ്തത്. വെള്ളവും വൈദ്യുതിയും അടക്കം അടിസ്ഥാന സൗകര്യങ്ങൾ ഒന്നും ഒരുക്കാതെ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടായിരുന്നു ഉദ്ഘാടനം. കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപം 25 ലക്ഷം രൂപ ചെലവഴിച്ചാണ് ഷീ ലോഡ്ജ് നിർമിച്ചത്. രാത്രി നഗരത്തിൽ എത്തുന്ന സ്ത്രീകള്‍ക്ക് സുരക്ഷിത താമസം ഉറപ്പാക്കാനാണ് നിർമിച്ചത്. എന്നാൽ, പുതിയ നഗരസഭ ഭരണസമിതി ഇനിയും ഇക്കാര്യത്തിൽ ഫലപ്രദ ഇടപെടലിന് തയാറായിട്ടില്ല.
ഫണ്ടില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് തുടർ നടപടികൾ സ്വീകരിക്കാത്തത്. നിലവിൽ വെള്ളത്തിനുള്ള സൗകര്യങ്ങൾ ഒരുക്കിയാൽ തുറന്നു നൽകാനാകും. നഗരസഭക്ക് വരുമാനവും ലഭിക്കും. സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ കൊണ്ടുവന്ന പദ്ധതി പാതിവഴിയിൽ നിലച്ചത് സ്ത്രീകളോടുള്ള അവഗണനയാണെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.