സ്നേഹാരാമം പദ്ധതിയും പൊളിച്ചു
text_fieldsമൂവാറ്റുപുഴ: മാലിന്യം തള്ളുന്നത് തടയാൻ നഗരസഭ കൊണ്ടുവന്ന സ്നേഹാരാമം പദ്ധതിയും പൊളിച്ചു. മാലിന്യം തള്ളുന്ന ഇടങ്ങളിൽ പൂച്ചെടികൾ വച്ചുപിടിപ്പിച്ച് മനോഹരമാക്കി മാലിന്യം തള്ളുന്നത് ഒഴിവാക്കുന്നതിന് പ്രേരിപ്പിക്കുന്ന പദ്ധതിയാണ് സ്നേഹാരാമം.
ഇ.ഇ.സി മാർക്കറ്റ് റോഡിലെ മാലിന്യം തള്ളുന്ന സ്ഥലത്ത് ഞായറാഴ്ച രാവിലെ മുനിസിപ്പൽ ജീവനക്കാർ പൂച്ചെട്ടികൾ സ്ഥാപിച്ച് മനോഹരമാക്കി. എന്നാൽ തിങ്കളാഴ്ച പുലർച്ചെ തന്നെ ഇവിടെ മാലിന്യം തള്ളി. ചൊവ്വാഴ്ചയും സ്ഥിതിക്ക് മാറ്റം ഉണ്ടായില്ല. ഇതോടെ നൈറ്റ് പെട്രോളിങ്ങ് ഊർജിതമാക്കി മാലിന്യം തള്ളുന്നവരെ കൈയ്യോടെ പിടികൂടാൻ ഒരുങ്ങുകയാണ് നഗരസഭ. പൊലീസ് സഹകരണത്തോടെയാണ് പെട്രോളിങ്ങ് നടത്തുക. ഇതിനായി പത്തംഗ നൈറ്റ് പെട്രോളിങ്ങ് സംഘം രൂപീകരിച്ചു. പിടികൂടുന്നവരിൽ നിന്ന് പിഴ ഈടാക്കുന്നതിനു പുറമെ ശക്തമായ നിയമ നടപടികളും സ്വീകരിക്കും. ടൗണിലെ ഇരുപത്തിഅഞ്ചോളം മാലിന്യംതള്ളുന്ന കേന്ദ്രങ്ങളിലും സ്നേഹാരാമം പദ്ധതി നടപ്പാക്കാനായിരുന്നു തീരുമാനം. ആദ്യപടിയായാണ് ഇ.ഇ.സി മാർക്കറ്റ് റോഡിൽ പൂച്ചെടികൾ സ്ഥാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.