പഴകിയ ഭക്ഷണം: ഹോട്ടലുകളുടെ പേര് പുറത്തുവിടാതെ അധികൃതർ
text_fieldsമൂവാറ്റുപുഴ : ഭക്ഷ്യസുരക്ഷാ പരിശോധന തകൃതിയായി നടക്കുമ്പോഴും പഴകിയ ഭക്ഷണസാധനങ്ങൾ പിടികൂടുന്ന ഹോട്ടലുകൾ അടക്കമുള്ള സ്ഥാപനങ്ങളുടെ പേരുവിവരങ്ങൾ പുറത്തുവിടാൻ തയാറാകാതെ ഉദ്യോഗസ്ഥർ.കഴിഞ്ഞ ദിവസങ്ങളിൽ മൂവാറ്റുപുഴ മേഖലയിൽ നടത്തിയ പരിശോധനയിൽ ഹോട്ടലുകളിൽ നിന്നടക്കം പഴകിയ ഭക്ഷണം പിടികൂടിയിരുന്നു. എന്നാൽ, രാഷ്ടീയ - ഭരണ സമ്മർദം മൂലം പിടികൂടിയ സ്ഥാപനങ്ങളുടെ പേര് വിവരങ്ങൾ പുറത്തുവിടാൻ അധികൃതർ തയാറായില്ല.
വ്യാഴാഴ്ച പായിപ്ര പഞ്ചായത്തിലും ആയവന പഞ്ചായത്തിലും ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ വിവിധ ഹോട്ടലുകൾക്കെതിരെ നടപടി എടുെത്തങ്കിലും പേരുകൾ പുറത്തുവിടാൻ തയ്യാറായില്ല.പായിപ്രയിൽ ആറു ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ മൂന്ന് ഹോട്ടലുകളിൽനിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു.
അതിഥിത്തൊഴിലാളികളുടെ കടകളിൽ നടത്തിയ പരിശോധനയിൽ നിരോധിത പുകയില ഉൽപന്നങ്ങളും പിടികൂടി. ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ് ബാബുവിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. ആയവന പഞ്ചായത്തിൽ നടത്തിയ പരിശോധനയിൽ ഇറച്ചി വിൽപനശാലയിൽ മൃഗങ്ങളുടെ തല പ്രദർശിപ്പിച്ചതു പിടികൂടി പിഴയടപ്പിച്ചു.
ആയവന ഹെൽത്ത് ഇൻസ്പെക്ടർ ജയപ്രകാശ്, വാരപ്പെട്ടി ഹെൽത്ത് ഇൻസ്പെക്ടർ ജിജോ ജോൺ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.ലൈസൻസില്ലാതെയും ആവശ്യമായ ശുചിത്വമില്ലാതെയും പ്രവർത്തിച്ച അഞ്ച് ഹോട്ടലുകൾക്കും രണ്ട് ബേക്കറികൾക്കും പിഴ ചുമത്തുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.