തെരുവുനായ് ശല്യം വർധിക്കുന്നു
text_fieldsമൂവാറ്റുപുഴ: തെരുവുനായ്ക്കൾക്കൊപ്പം വളർത്തുനായ്ക്കളും തെരുവിൽ അലയുന്നത് ജനങ്ങൾക്ക് ഭീഷണിയാകുന്നു. നഗരത്തിെൻറ വിവിധ പ്രദേശങ്ങളിൽനിന്ന് പുറന്തള്ളുന്ന ഭക്ഷണാവശിഷ്ടങ്ങളാണ് ഇവയെ തെരുവിലേക്ക് ആകർഷിക്കുന്നത്. നായ്ക്കൾക്കൊപ്പം ചില മേഖലകളിൽ കുറുക്കന്മാരുടെ ശല്യവും വർധിച്ചിട്ടുണ്ട്.
നഗരസഭയിലും ആവോലി പഞ്ചായത്തിന്‍റെ വിവിധ പ്രദേശങ്ങളിലുമാണ് ഇത്തരം പ്രവണത കൂടുതലായി അനുഭവപ്പെടുന്നത്. ആവോലി പഞ്ചായത്തിലെ ഒന്നാം വാർഡായ കിഴക്കേക്കര, അടൂപ്പറമ്പ്, കാട്ടുകണ്ടം പ്രദേശങ്ങളിൽ നായ്ക്കളെ തുറന്നുവിടുന്നതുമായ ബന്ധപ്പെട്ട് നാട്ടുകാർക്കിടയിൽ തർക്കങ്ങൾക്ക് ഇടയായിട്ടുണ്ട്. നഗരസഭയിലെ ഇ.ഇ.സി മാർക്കറ്റ് റോഡ്, മാർക്കറ്റ് ബസ്സ്റ്റാൻഡ്, ആരക്കുഴ റോഡ്, കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ പ്രദേശങ്ങളിൽ നായ് ശല്യം നിത്യസംഭവമാണ്. തദ്ദേശസ്വയംഭരണ സ്ഥാപന മേധാവികളുടെ ഭാഗത്തുനിന്ന് ഇടപെടൽ ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
രാത്രി വീടുകളുടെ തിണ്ണകൾപോലും തെരുവുനായ്കൾ കൈയടക്കുകയാണ്. വന്ധ്യംകരണ പദ്ധതി നിലച്ചിട്ട് നാളുകളായി. ഇതോടെയാണ് നഗരത്തിലും നാട്ടിൻപുറത്തും ശല്യം വർധിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.