വേനൽ കനത്തു; വഴിയോര കരിക്ക് വിൽപന സജീവം
text_fieldsമൂവാറ്റുപുഴ: വേനൽ ചൂട് കനത്തതോടെ വഴിയോര കരിക്ക് വിപണികളിൽ തിരക്കേറി. ആരോഗ്യദായകമായ കരിക്കിനാണ് കൂടുതൽ ആവശ്യക്കാർ. കത്തുന്ന ചൂടിൽ ദാഹശമനത്തിന് പുറമെ വിശപ്പിന് ആശ്വാസം ലഭിക്കാനും കരിക്ക് ഉത്തമമാണ്. ദീർഘദൂരയാത്രക്കാരടക്കം വഴിയോരത്തെ കരിക്ക് വിപണന കേന്ദ്രങ്ങളെ ആശ്രയിക്കുന്നുണ്ട്. അവധി ദിവസങ്ങളിലാണ് ഇവിടങ്ങളിൽ തിരക്കേറുന്നത്.
മൂന്നാറിലേക്ക് അടക്കം പോകുന്ന വിനോദ സഞ്ചാരികൾ ഉൾപ്പെടെ കരിക്ക് വിപണന കേന്ദ്രത്തിലെത്തുന്നതിനാൻ ഓരോ കേന്ദ്രത്തിലും നല്ല കച്ചവടമാണ് നടക്കുന്നത്. എം.സി റോഡിന്റെ ഇരുവശങ്ങളിലും നിരവധി കരിക്ക് വിപണന കേന്ദ്രങ്ങളാണുള്ളത്. വേനൽ കനത്തതോടെ കരിക്കിന് വില ഏറിയിട്ടുണ്ട്. നേരത്തെ തമിഴ്നാട്ടിൽ നിന്നാണ് കരിക്ക് എത്തിയിരുന്നതെങ്കിൽ ഇപ്പോൾ പാലക്കാടുനിന്നും എത്തുന്നുണ്ട്. ഇതിനു പുറമെ നാടൻകരിക്കും ചില ഇടങ്ങളിൽ ലഭ്യമാണ്. പാലക്കാട്ടുനിന്നും തമിഴ്നാട്ടിൽ നിന്നും ലോഡ് കണക്കിന് കരിക്കാണ് മൂവാറ്റുപുഴയിലും പരിസരപ്രദേശത്തുമെത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.