2021ലെ വിവിധ പുരസ്കാരങ്ങൾക്ക് സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അപേക്ഷ ക്ഷണിച്ചു
text_fieldsമൂവാറ്റുപുഴ: 2021ലെ വിവിധ പുരസ്ക്കാരങ്ങൾക്ക് സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അപേക്ഷ ക്ഷണിച്ചു. പി.എൻ. പണിക്കർ പുരസ്കാരം, ഇ.എം.എസ്. പുരസ്കാരം, ഡി.സി. ബുക്ക്സ് പുരസ്കാരം, ഗ്രീൻ ബുക്ക്സ് പുരസ്കാരം, നങ്ങേലി പുരസ്കാരം, എൻ.ഇ. ബാലറാം പുരസ്കാരം, സമാധാനം പരമേശ്വരൻ പുരസ്കാരം, പി. രവീന്ദ്രൻ പുരസ്കാരം തുടങ്ങിയവയാണ് ലൈബ്രറികൗൺസിൽ നൽകുന്ന അവാർഡുകൾ.
താലൂക്ക് ലൈബ്രറി കൗൺസിലിലാണ് അപേക്ഷ നൽകേണ്ടത്. ഒരു ഗ്രന്ഥശാലക്ക് ഒന്നിൽകൂടുതൽ പുരസ്ക്കാരത്തിന് അപേക്ഷ നൽകാവുന്നതാണ്. ഓരോ പുരസ്കാരത്തിനും നിശ്ചിത ഫോറത്തിൽ പ്രത്യേകം അപേക്ഷകളും അനുബന്ധരേഖകളും സമർപ്പിക്കേണ്ടതാണ്. അപേക്ഷയൊടൊപ്പം ആവശ്യമായ രേഖകൾ (നോട്ടീസ്, ഫോട്ടോ, വിശദമായ റിപ്പോർട്ട്, പത്രവാർത്ത, പരിപാടികളിൽ പങ്കെടുത്തവരുടെ എണ്ണം) സമർപ്പിക്കണം.
അപേക്ഷ ഫോറം മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗൺസിലിൽ ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്. പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും സെപ്തംബർ 20ന് മുമ്പ് താലൂക്ക് ലൈബ്രറി കൗൺസിൽ ഓഫീസിൽ ലഭിക്കണമെന്ന് പ്രസിഡന്‍റ് ജോഷി സ്ക്കറിയ, സെക്രട്ടറി സി.കെ. ഉണ്ണി എന്നിവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0485- 2813984, 9496250290 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.