ആലകളും ഓര്‍മയുടെ തീച്ചൂളയിലേക്ക്... തലമുറകളിലൂടെ കൈമാറിവന്ന തൊഴില്‍ വൈദഗ്ധ്യം ഇല്ലാതാകുന്നു
text_fieldsമൂവാറ്റുപുഴ: പുതുതലമുറ കുലത്തൊഴിൽ കൈയൊഴിഞ്ഞതോടെ ആലകൾ ഓർമയാകുന്നു. ഒരു കാലത്ത് ഗ്രാമങ്ങളിലടക്കം സജീവമായിരുന്ന ആലകൾ ഇന്ന് ചിലയിടങ്ങളിൽ കണ്ടാലായി. തീയില്ലാതെ പുകയുന്ന ആലകളിലെ ഉലകളില്‍ ഉരുകുകയാണ് കൊല്ലപ്പണി ചെയ്തു ജീവനം നടത്തിയിരുന്ന വലിയൊരു വിഭാഗം തൊഴിലാളികള്‍. സാമ്പത്തിക തകര്‍ച്ചക്കൊപ്പം തലമുറകളിലൂടെ കൈമാറിവന്ന തൊഴില്‍ വൈദഗ്ധ്യം ഇല്ലാതാകുക കൂടിയാണ്. തൂമ്പ മുതല്‍ അരിവാള്വരെ നിര്‍മിക്കുകയും അറ്റകുറ്റപ്പണി ചെയ്യുകയും ചെയ്ത് കര്‍ഷകരുടെ താങ്ങായിരുന്നു ആലകൾ.
പകലന്തിയോളം പണിയുണ്ടായിരുന്ന ആലകളിൽ കാർഷിക മേഖലയുടെ തകർച്ചയോടെയാണ് പണി കുറഞ്ഞുതുടങ്ങിയത്. പണിതീരെ ഇല്ലാതായിരിക്കുകയാണെന്ന് മുളവൂർ പഴമ്പള്ളിക്കുടി കുഞ്ഞപ്പൻ പറയുന്നു. 15-ാം വയസ്സില്‍ കുലത്തൊഴിലായാണ് കൊല്ലപ്പണി പഠിച്ചത്. വീടിനോട് ചേര്‍ന്ന് ചെറിയൊരു ഷെഡിലാണ് ആല. പണ്ടുകാലങ്ങളില്‍ രാത്രി വൈകിയും തീരാത്ത ജോലി ഉണ്ടായിരുന്നതായി ഓര്‍മിക്കുന്നു. വന്‍കിട വ്യവസായ സ്ഥാപനങ്ങള്‍ കാര്‍ഷിക ഉപകരണങ്ങള്‍ നിർമിക്കാൻ തുടങ്ങിയതോടെ പണി കുറഞ്ഞു. കാടുവെട്ടിയന്ത്രം, ടില്ലറുകള്‍ തുടങ്ങിയവ കാര്‍ഷികരംഗം കീഴടക്കി. കാര്‍ഷികോപകരണങ്ങളായ കലപ്പയും ഇരുമ്പു ഉപകരണങ്ങളും ആലയില്‍ രൂപപ്പെട്ടതാണ്.
ഇപ്പോൾ ആശാരിമാരുടെ ഉളിയും കരണ്ടിയും വരെ ഓണ്‍ലൈനിലടക്കം ലഭ്യമാണ്. എന്നാല്‍, ആലയിലെ കൈപ്പണിയില്‍ നിര്‍മിച്ചെടുക്കുന്ന ഇരുമ്പ് ഉപകരണങ്ങളുടെ ഗുണമേന്മയോ ആയുസ്സോ റെഡിമെയ്ഡ് ഉല്പന്നങ്ങള്ക്ക് ലഭിക്കാറില്ല. കോവിഡ് വ്യാപനം രൂക്ഷമായി ലോക്ഡൗണ്‍ പ്രഖ്യാപനം വന്നകാലം മുതല്‍ ഇരുമ്പ് നിർമാണത്തിനുള്ള ചിരട്ടക്കരി സംസ്ഥാനത്ത് ലഭിക്കാന്‍ പ്രയാസമുണ്ട്. തമിഴ്നാട്ടില്‍നിന്നാണ് എത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.