വകുപ്പുകൾ തമ്മിൽ തർക്കം; കുഴി അടക്കേണ്ടത് ആര്?
text_fieldsമൂവാറ്റുപുഴ: വകുപ്പുകളുടെ തട്ടിക്കളികൾക്കിടയിൽ അശാസ്ത്രീയമായി റോഡിലെ കുഴി അടച്ചത് അപകടങ്ങൾ സൃഷ്ടിക്കുന്നു. മൂവാറ്റുപുഴ നഗരത്തിലെ 130 ജങ്ഷന് സമീപം എം.സി റോഡിൽ പൈപ്പ് പൊട്ടി തകർന്ന ഭാഗത്തെ കുഴി അടച്ചതാണ് അപകടങ്ങൾക്കിടയാക്കുന്നത്. തിരക്കേറിയ റോഡിന്റെ ഏതാണ് മധ്യ ഭാഗത്തായാണ് പൈപ്പ് പൊട്ടിയത്.
ഇത് അറ്റകുറ്റപ്പണി തീർത്ത് കുഴി അടച്ചെങ്കിലും അശാസ്ത്രീയമായി മൺകൂന തീർത്താണ് അടച്ചത്. ഇതിനുമുകളിൽ പച്ചിലകൾ ഇടുകയും ചെയ്തു. തിരക്കേറിയ റോഡിൽ ചീറിപ്പാഞ്ഞെത്തുന്ന വാഹനങ്ങൾ മൺകൂനയിൽ കയറി മറിയുകയാണ്. രണ്ടു ദിവസത്തിനിടെ നിരവധി ഇരുചക്ര വാഹനങ്ങൾ ഇതിനു മുകളിൽ കയറി മറിഞ്ഞു.
അപകടങ്ങൾ ഉണ്ടായതോടെ മൺകൂന തിരിച്ചറിയാൻ കൂടുതൽ ഇലകൾ ഇടുകയാണ് അധികൃതർ ചെയ്തത്. പൈപ്പ് പൊട്ടി ഉണ്ടാകുന്ന കുഴി സാധാരണ ഗതിയിൽ അറ്റകുറ്റപ്പണിക്ക് ശേഷം മണ്ണിട്ട് മൂടി കോൺക്രീറ്റ് ചെയ്യാറാണ് പതിവെങ്കിലും ഇവിടെ ഇതൊന്നും ഉണ്ടായില്ല. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പൈപ്പ് പൊട്ടൽ വ്യാപകമാണങ്കിലും ഇത്തരത്തിലാണ് കുഴി അടക്കൽ നടക്കുന്നത്.
പൈപ്പ് പൊട്ടി ഉണ്ടാകുന്ന കുഴികൾ മൂടിയ ശേഷം ഇവിടെ കോൺക്രീറ്റ് ചെയ്യേണ്ടത് ആരെന്നത് സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പും ജല അതോറിറ്റിയും തമ്മിലുള്ള തർക്കം ഇതുവരെ അവസാനിച്ചിട്ടില്ല. ശനിയാഴ്ച നടന്ന താലൂക്ക് സഭയിൽ മാറാടി പഞ്ചായത്ത് പ്രസിഡൻറ് ഒ.പി. ബേബി വിഷയം ഉന്നയിച്ചെങ്കിലും കുഴി കോൺക്രീറ്റ് ചെയ്യേണ്ടത് പി.ഡബ്ലു.ഡിയാണെന്ന് ജലഅതോറിറ്റിയും മറിച്ചാണെന്നും പരസ് പരം ആരോപിച്ച് ഇരു വകുപ്പുകളും ‘കൈകഴുകുക’യായിരുന്നു.
അറ്റകുറ്റപ്പണി തീർത്ത് കുഴി അടച്ചെങ്കിലും അശാസ്ത്രീയമായി മൺകൂന തീർത്താണ് അടച്ചത്. ഇതിനുമുകളിൽ പച്ചിലകൾ ഇടുകയും ചെയ്തു. തിരക്കേറിയ റോഡിൽ ചീറിപ്പാഞ്ഞെത്തുന്ന വാഹനങ്ങൾ മൺകൂനയിൽ കയറി മറിയുകയാണ്. രണ്ടു ദിവസത്തിനിടെ നിരവധി ഇരുചക്ര വാഹനങ്ങൾ ഇതിനു മുകളിൽ കയറി മറിഞ്ഞു. അപകടങ്ങൾ ഉണ്ടായതോടെ മൺകൂന തിരിച്ചറിയാൻ കൂടുതൽ ഇലകൾ ഇടുകയാണ് അധികൃതർ ചെയ്തത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.