മൂവാറ്റുപുഴയിൽ വണ്ടര്‍ വേള്‍ഡ് എക്സ്പോക്ക് തുടക്കം
text_fieldsമൂവാറ്റുപുഴ: പുത്തന്‍ അറിവും നയന മനോഹര കാഴ്ചകളും പകര്‍ന്ന് വണ്ടര്‍ വേൾഡ് എക്സ്പോക്ക് മൂവാറ്റുപുഴ നഗരസഭ സ്റ്റേഡിയത്തില്‍ തുടക്കമായി. അവധിക്കാലം ആഘോഷമാക്കാൻ ദൃശ്യ വിസ്മയ വിരുന്നൊരുക്കി 50,000 സ്ക്വയര്‍ഫീറ്റിലാണ് മൂവാറ്റുപുഴ മുനിസിപ്പല്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്.
‘ബാഹുബലി’ സിനിമയുടെ അമരക്കാര്‍ നേരിട്ടൊരുക്കിയ ലണ്ടന്‍ പട്ടണത്തിന്റെ ഏറ്റവും വലിയ സിനിമ സൈറ്റാണ് എക്സ്പോയുടെ പ്രധാന ആകര്‍ഷണം. കൂടാതെ ലോക സിനിമ ചരിത്രത്തിലെ ഏറ്റവും വലിയ വിസ്മയം ‘അവതാര്‍’ സിനിമയുടെ ദൃശ്യാവിഷ്കാരവും ഇവിടെ ഒരുക്കിയിട്ടുണ്ട്. കാട്ടിനുള്ളിലെ മൃഗങ്ങളുമായി നേരിട്ട് സംവദിക്കാന്‍ അവസരമൊരുക്കുന്ന ‘റോബോട്ടിക് സൂ’ മറ്റൊരു പ്രത്യേകതയാണ്. മരണക്കിണര്‍, അമ്യൂസ്മെന്റ് പാര്‍ക്ക്, 54ഓളം പ്രദര്‍ശന - വില്പന സ്റ്റാളുകളാണ് ഒരുക്കിയിട്ടുള്ളതെന്ന് വിവിദ് എന്റര്‍ടൈന്‍മെന്റ് മാനേജിങ് ഡയറക്ടര്‍ നിദാല്‍ അബു വാർത്താസമ്മേളനത്തില്‍ അറിയിച്ചു. എക്സ്പോയുടെ ഉദ്ഘാടനം നഗരസഭ ചെയര്മാന് പി.പി എല്‍ദോസ് നിര്‍വഹിച്ചു. വെള്ളിയാഴ്ച മുതൽ പ്രവര്‍ത്തനമാരംഭിക്കും. 60 രൂപയാണ് പ്രവേശന ഫീസ്. അവധി ദിനങ്ങളില്‍ രാവിലെ 11നും പ്രവൃത്തി ദിവസങ്ങളില്‍ ഉച്ചക്ക് മൂന്നിനും ആരംഭിക്കുന്ന പ്രദര്‍ശനം രാത്രി 10ന് സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.