വര്‍ക്ക് ഫ്രം കേരള സര്‍ക്കാര്‍ ലക്ഷ്യം -മന്തി പി. രാജീവ്
text_fieldsമൂവാറ്റുപുഴ: പഠനത്തോടൊപ്പം തൊഴില്‍ എന്ന ആശയം നടപ്പാക്കുക വഴി വര്‍ക്ക് ഫ്രം കേരളയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് വ്യവസായ മന്ത്രി പി. രാജീവ്. യു.എ.ഇ ആസ്ഥാനമായ സേഫ്കെയര്‍ ടെക്നോളജീസിന്റെ ഇന്ത്യയിലെ കോർപറേറ്റ് ഓഫിസ് മൂവാറ്റുപുഴയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കോളജുകളോട് അനുബന്ധിച്ച് കാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകള്‍ ആരംഭിക്കാനുള്ള തീരുമാനം ഇതിന്റെ ഭാഗമാണെന്നും മന്ത്രി വ്യക്തമാക്കി.
ഐ.ടി. രംഗത്ത് ലോകത്തെ ഏറ്റവും വലിയ വളര്‍ച്ച നിരക്കുള്ളത് കൊച്ചിയിലാണ്. കെ-ഫോണ്‍ വരുന്നതോടെ വീടുകളിലും ഹൈസ്പീഡ് ഇന്റര്‍നെറ്റ് സൗകര്യം ലഭിക്കും. ഇതോടെ വിദ്യാസമ്പന്നരായ വീട്ടമ്മമാര്‍ക്ക് വീട്ടിലിരുന്ന് തൊഴില്‍ ചെയ്തുവരുമാനം ഉണ്ടാക്കാമെന്നും മന്ത്രി പറഞ്ഞു. മാത്യു കുഴല്നാടന് എം.എല്‍.എ അധ്യക്ഷത വഹിച്ചു.
സേഫ്കെയര്‍ ടെക്നോളജീസ് എം.ഡി. ഒമര്‍ അലി ആമുഖ പ്രഭാഷണം നടത്തി. ഡീന്‍ കുര്യാക്കോസ് എം.പി, ആന്റണി ജോണ്‍ എം.എല്‍.എ, സപ്ലൈകോ ഡയറക്ടര്‍ അഡ്വ. പി.എം. ഇസ്മയില്‍, മുന്‍ എം.എല്‍.എ എല്‍ദോ എബ്രഹാം, നഗരസഭ ഉപസമിതി അധ്യക്ഷന്മാരായ പി.എം. അബ്ദുൽ സലാം, നിസ അഷ്റഫ്, അജി മുണ്ടാടന്‍, അരുണ്‍ പി.മോഹന്‍, നഗരസഭ കൗണ്‍സിലര്‍മാരായ പി.എം. സലിം, പി.വി. രാധാകൃഷ്ണന്, നെജില ഷാജി, ഫൗസിയ അലി, സേഫ്കെയര്‍ ടെക്നോളജീസ് ഡയറക്ടര്‍മാരായ സിനിമോള്‍ സി.ഒമര്‍ അലി, മുഹമ്മദ് മുസ്തഫ, ഡോ. മുഹ്യിദ്ദീന് ഒമര്‍ അലി തുടങ്ങിയവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.