നെടുമ്പാശ്ശേരി ഉപതെരഞ്ഞെടുപ്പ്; പ്രചാരണം മുറുകുന്നു
text_fieldsഅത്താണി: നെടുമ്പാശ്ശേരി പഞ്ചായത്ത് 14ാം വാർഡ് ഉപതെരഞ്ഞെടുപ്പ് പ്രചാരണം ഊർജിതമായി.19 അംഗങ്ങളുണ്ടായിരുന്ന പഞ്ചായത്തിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇരുമുന്നണികൾക്കും ഒൻപത് സീറ്റ് വീതം ലഭിച്ചതോടെ കോൺഗ്രസ് വിമത സ്വതന്ത്രന് പ്രസിഡന്റ് സ്ഥാനം നൽകി യു.ഡി.എഫാണ് പഞ്ചായത്ത് ഭരിച്ചിരുന്നത്.
അതിനിടെ വൈസ് പ്രസിഡൻറ് സ്ഥാനം അലങ്കരിച്ചിരുന്ന കോൺഗ്രസിലെ സന്ധ്യ നാരായണപിള്ള നേതൃത്വവുമായി കലഹിക്കുകയും, മുൻധാരണ പ്രകാരം രണ്ടര വർഷത്തിന് ശേഷം വൈസ് പ്രസിഡന്റ് സ്ഥാനം ഒഴിയുന്നതിനിടെ പഞ്ചായത്തംഗത്വവും രാജിവെക്കുകയായിരുന്നു.
അതോടെ പഞ്ചായത്ത് ഭരണം പ്രതിസന്ധിയിലായി. പിന്നീട് നറുക്കെടുപ്പിലൂടെ നടന്ന വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നറുക്ക് ഇടതുമുന്നണിയിലെ ഓമന ഭരതന് അനുകൂലമായി. 22നാണ് ഉപതെരഞ്ഞെടുപ്പ്. യു.ഡി.എഫിൽനിന്ന് മഹിള കോൺഗ്രസ് ബൂത്ത് പ്രസിഡന്റായ സ്വാതി ശിവനും, എൽ.ഡി.എഫിൽ നിന്ന് സി.പി.എം അത്താണി ഈസ്റ്റ് ബ്രാഞ്ച് കമ്മിറ്റിയംഗം എൻ.എസ്. അർച്ചനയുമാണ് ഏറ്റുമുട്ടുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 87 വോട്ടിനാണ് സന്ധ്യ തെരഞ്ഞെടുക്കപ്പെട്ടത്. എൻ.ഡി.എ സ്ഥാനാരഥിയായി നീതു ജയേഷും മത്സരിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.