Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Feb 2024 11:37 AM IST Updated On
date_range 25 Feb 2024 11:37 AM ISTബസിൽ കയറുന്നതിനിടെ വയോധിക വീണു മരിച്ചു
text_fieldsbookmark_border
ചെങ്ങമനാട്: സ്വകാര്യ ബസിൽ കയറുന്നതിനിടെ കാൽ വഴുതി ബസിനടിയിൽപ്പെട്ട് വയോധിക മരിച്ചു. നെടുമ്പാശ്ശേരി അത്താണി കുന്നിശ്ശേരി പാലാട്ടി വീട്ടിൽ വറീതിന്റെ മകൾ മറിയാമ്മയാണ് (അച്ചാമ-68) മരിച്ചത്. ഞായറാഴ്ച രാവിലെ 7.50ഓടെ ചെങ്ങമനാട്- അത്താണി റോഡിൽ കുന്നിശ്ശേരി ബസ് സ്റ്റോപ്പിലായിരുന്നു അപകടം.
അത്താണിയിലുള്ള പള്ളിയിൽ പ്രാർഥനക്ക് പോകാൻ ചെങ്ങമനാട് നിന്ന് വരുകയായിരുന്ന ബസിൽ കയറുന്നതിനിടെ അതേ ബസിനടിയിൽപ്പെടുകയായിരുന്നു. തൽക്ഷണം മരിച്ചു. മൃതദേഹം അങ്കമാലി താലൂക്കാശുപത്രിയിലേക്ക് മാറ്റി. അവിവാഹിതയാണ്. സഹോദരങ്ങൾ: പീറ്റർ, എൽസി, സാറാമ്മ, അന്നമ്മ, ഏലിയാമ്മ. ചെങ്ങമനാട് പൊലീസ് നടപടി സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story