അമേച്വർ നാടകമേള നാടകമേള ആലുവയിൽ: നാടകങ്ങൾക്ക് രണ്ട് ലക്ഷം വീതം നൽകും
text_fieldsനെടുമ്പാശേരി: കേരള സംഗീത നാടക അക്കാദമിയും ആലുവ ടാസും ചേർന്ന് അഞ്ച് ദിവസത്തെ അമേച്വർ നാടകമേള സംഘടിപ്പിക്കും. മാർച്ച് 22 മുതൽ 26 വരെയാണ് ടാസ് ഹാളിൽ മേള നടത്തുക. തൃശൂർ ഹാഷ്മി കലാവേദിയുടെ ഒരാൾക്ക് എത്ര മണ്ണ് വേണം, തൃശൂർ രംഗചേതനയുടെ ചേരൂർപ്പട, തൃശൂർ ജനഭേരിയുടെ നിണം, തൃശൂർ കലാപാഠശാലയുടെ മ്യൂസിയം ഓഫ് സൈലൻസ്, തൃശൂർ ദേശാഭിമാനിയുടെ 'കലാകായിക സാംസ്കാരിക വേദിയുടെ ഹ്യുമൺ ഫാക്ടർ' എന്നീ നാടകങ്ങളാണ് അരങ്ങേറുക.
ദിവസവും വൈകീട്ട് 6.30 നായിരിക്കും നാടകം. മേളയുടെ നടത്തിപ്പിനായി സ്വാഗത സംഘം രൂപവത്കരിച്ചു. സംഗീതനാടക അക്കാദമി വൈസ് ചെയർമാൻ സേവ്യർ പുൽപ്പാട്ട് സ്വാഗതസംഘ യോഗം ഉദ്ഘാടനം ചെയ്തു.
പി.വി. സദാനന്ദൻ അധ്യക്ഷത വഹിച്ചു. സി.എൻ.കെ. മാരാർ, എ.എച്ച്. ഷാനവാസ്, ബാബു പള്ളാശ്ശേരി, സി.ഡി. ജോസ്, പി.രാമചന്ദ്രൻ, ബേബികരുവേലിൽ, കെ.ജി. മണികണ്ഠൻ, ബാബു പുലിക്കോട്ടിൽ, ഓസ്റ്റിൻ അശോകപുരം, ചൊവ്വര ബഷീർ, കുമരേശൻ എന്നിവർ സംസാരിച്ചു. മേളയിലേക്ക് പ്രവേശനം സൗജന്യമായിരിക്കും.
നാടകങ്ങൾക്ക് രണ്ട് ലക്ഷം വീതം നൽകും
നെടുമ്പാശ്ശേരി: നാടകമേളയിലെത്തുന്ന നാടകങ്ങൾക്ക് രണ്ട് ലക്ഷം രൂപവീതം നൽകുമെന്ന് സംഗീതനാടക അക്കാദമി വൈസ് ചെയർമാൻ സേവ്യർ പുൽപ്പാട്ട് അറിയിച്ചു. നാടകം അക്കാദമിക്കുവേണ്ടി രണ്ട് വേദികളിൽ അവതരിപ്പിക്കണം. അതിനുശേഷം അവർക്ക് തുക ഈടാക്കി നാടകം തുടരാം.മേളയിൽ പങ്കെടുക്കാൻ 77 നാടകങ്ങളാണെത്തിയത്. ഇതിൽനിന്നാണ് 25 എണ്ണം തെരഞ്ഞെടുത്തത്. ഇതിൽ അഞ്ച് നാടകങ്ങൾ ടാസിലും അഞ്ച് നാടകങ്ങൾ ഞാറക്കലിലും അരങ്ങേറും. ബാക്കി നാടകങ്ങൾ സംസ്ഥാനത്തിെൻറ മറ്റിടങ്ങളിലായി അരങ്ങേറും. കോവിഡിനെ തുടർന്ന് പ്രതിസന്ധിയിലായ നാടക കലാകാരന്മാരെയും സമിതികളെയും സഹായിക്കാനാണ് മേള കൊണ്ട് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.