Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Sept 2021 6:07 PM IST Updated On
date_range 15 Sept 2021 7:50 PM ISTദുബൈയിലേക്ക് പോകാനെത്തിയ യാത്രക്കാരനിൽ നിന്ന് വിദേശ കറൻസികൾ പിടികൂടി
text_fieldsbookmark_border
നെടുമ്പാശേരി: ദുബൈയിലേക്ക് പോകാനെത്തിയ കർണാടക സ്വദേശിയിൽ നിന്ന് 37.21 ലക്ഷം രൂപ മൂല്യംവരുന്ന ഇന്ത്യൻ, വിദേശ കറൻസികൾ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടികൂടി. എമിറേറ്റ്സ് വിമാനത്തിൽ പോകാനെത്തിയ കർണാടക ഭട്കൽ സ്വദേശി സമൻ അഹമദിൽ നിന്നാണ് ബാഗേജ് പരിശോധനക്കിടെ ചെക്ക് ഇൻ ബാഗിൽ വിദഗ്ധമായി ഒളിപ്പിച്ച കറൻസികൾ കണ്ടെത്തിയത്.
1.48 ലക്ഷം സൗദി റിയാലും 1400 ഒമാൻ റിയാലും 5.5 ലക്ഷം ഇന്ത്യൻ രൂപയുമാണ് പിടികൂടിയത്. സിയാൽ സെക്യൂരിറ്റി വിഭാഗം കണ്ടെത്തിയ കറൻസികൾ പിന്നീട് കസ്റ്റംസിന് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story