Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
coins
cancel
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightNedumbasserychevron_rightപഴയ നാണയങ്ങൾക്ക്​...

പഴയ നാണയങ്ങൾക്ക്​ 'മോഹവില'; പുതിയ തട്ടിപ്പിനെതിരെ കരുതിയിരിക്കാം

text_fields
bookmark_border

നെടുമ്പാശേരി: പഴയ നാണയങ്ങൾക്ക് മോഹവിലയെന്ന പേരിൽ വൻ തട്ടിപ്പ്. പഴയ 1, 2, 5 രൂപയുടെ നാണയങ്ങൾക്കാണ് മോഹവില ലഭിക്കുമെന്ന് ഓൺലൈനിലൂടെ പ്രചാരണം നടക്കുന്നത്.

കൈവശമുള്ള നാണയത്തിൻെറ ചിത്രം പ്രത്യേക ലിങ്കിലേക്ക് ഇവർ അയക്കാനാവശ്യപ്പെടും. ഈ നാണയം ഉയർന്ന വിലക്ക്​ വാങ്ങാൻ ആളുകളുണ്ടെന്ന്​ കാണിച്ച്​ മുൻകൂറായി രജിസ്ട്രേഷൻ ഫീസിനും ജി.എസ്​.ടിക്കുമായി തുക ആവശ്യപ്പെടും.

നാണയം വിറ്റുകിട്ടുന്ന തുകയുടെ നിശ്ചിത ശതമാനം കമീഷൻ ഇവർക്കാണെന്നും അറിയിക്കും. എന്നാൽ, ഇങ്ങനെ പണം നൽകുന്നതോടെയാണ്​ തട്ടിപ്പിനിരയായ വിവരം പലരും അറിയുന്നത്​.

മെയിലിലൂടെയും പലർക്കും ഇതിൻെറ ഫോമുകൾ വരുന്നുണ്ട്. എന്നാൽ, മൊബൈൽ നമ്പർ ചേർക്കാതെ ഇ-മെയിൽ വിലാസമാണ് ഇവർ നൽകുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:coins
News Summary - high rate for old coins; May be wary of new scams
Next Story