മംഗലപ്പുഴ പാലം അടക്കുന്നു; ദേശീയപാതയിൽ കുരുക്കേറും
text_fieldsനെടുമ്പാശ്ശേരി: ആലുവ ദേശീയ പാതയിലെ മംഗലപ്പുഴ പാലം അറ്റകുറ്റ പണിക്കായി 20 ദിവസം അടച്ചിടുന്നു. പാലത്തിൽ അടിയന്തരമായി അറ്റകുറ്റപണി നടത്തണമെന്ന് ദേശീയപാത അതോറിറ്റി ആവശ്യപ്പെടുകയായിരുന്നു. നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് നിരവധി വാഹനങ്ങൾ നിത്യേന കടന്നുപോകുന്നത് ഇതിലൂടെയാണ്. പാലം പൂർണമായി അടക്കണോ അതോ തൽക്കാലം ഒരു വശത്തിലൂടെ മാത്രമായി യാത്ര സാധ്യമാക്കാൻ കഴിയുമോയെന്നതുൾപ്പെടെ വിദഗ്ധരുമായി കൂടിയാലോചിക്കാൻ കഴിഞ്ഞ ദിവസം ചേർന്ന ട്രാഫിക് റഗുലേറ്ററി യോഗം തീരുമാനിച്ചു. അടച്ചിട്ടാൽ വാഹനങ്ങൾ ഏതു വഴിയൊക്കെ തിരിച്ചുവിടാൻ കഴിയുമെന്നതും പരിശോധിക്കും. നിലവിൽ വൈകീട്ട് അഞ്ച് മുതൽ എട്ടുവരെ മാർത്താണ്ഡവർമ്മ പാലത്തിലെ ഗതാഗത കുരുക്കിനെത്തുടർന്ന് ആലുവ നഗരം വീർപ്പുമുട്ടുകയാണ്. മംഗലപ്പുഴ പാലം അടക്കുന്നതോടെ ദേശീയ പാതയിലെ ഗതാഗതക്കുരുക്ക് വീണ്ടും രൂക്ഷമാകും. 1962 ലാണ് മംഗലപ്പുഴ പാലം നിർമിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.