റാപിഡ് പി.സി.ആർ കേന്ദ്രം സഹായകമായി; കൊച്ചിയിൽനിന്ന് 146 പേർ യു.എ.ഇയിലേക്ക് പറന്നു
text_fieldsനെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആരംഭിച്ച റാപിഡ് പി.സി.ആർ പരിശോധനകേന്ദ്രം ഗൾഫിലേക്ക് മടങ്ങാനിരിക്കുന്ന പ്രവാസികൾക്ക് അനുഗ്രഹമായി. അതിവേഗ കോവിഡ് പരിശോധന സാധ്യമായതോടെ തിങ്കളാഴ്ച 146 പേരാണ് യു.എ.ഇയിലേക്ക് പറന്നത്.
കോവിഡ് രണ്ടാം തരംഗമുണ്ടായ സാഹചര്യത്തിൽ രാജ്യാന്തര വിമാനയാത്രക്ക് ജൂൈല 31വരെ വിലക്കുണ്ട്. കേന്ദ്രസർക്കാറും ചില പ്രത്യേക രാജ്യങ്ങളും തമ്മിലുണ്ടാക്കിയ ധാരണയനുസരിച്ചാണ് നിലവിൽ പരിമിതമായ തോതിൽ വിദേശയാത്ര സാധ്യമാവുന്നത്.
ഇതിനിടയിൽ, ജൂൺ 19ന് ദുൈബ സുപ്രീം അതോറിറ്റി ഓഫ് ഡിസാസ്റ്റർ മാനേജ്മെൻറ് പുറത്തിറക്കിയ ഉത്തരവ് പ്രവാസികൾക്ക് അനുഗ്രഹമായി. യാത്ര പുറപ്പെടുന്നതിന് നാല് മണിക്കൂർ മുമ്പ് എടുത്ത ആർ.ടി.പി.സി.ആർ പരിശോധനഫലമുണ്ടെങ്കിൽ ഇന്ത്യക്കാർക്ക് യു.എ.ഇയിലേക്ക് യാത്ര ചെയ്യാമെന്നായിരുന്നു നിർദേശം.
ഇത് വന്നതോടെ സിയാൽ മാനേജിങ് ഡയറക്ടർ എസ്.സുഹാസിെൻറ ഇടപെടലിൽ റാപിഡ് പി.സി.ആർ പരിശോധനകേന്ദ്രം തുടങ്ങാനുള്ള ശ്രമം ആരംഭിച്ചു. കേരള മെഡിക്കൽ സർവിസ് കോർപറേഷൻ അംഗീകരിച്ച ലാബ് ജൂൺ 28ന് സിയാലിൽ സ്ഥാപിക്കാനായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.