ഉംറ സംഘം കൊച്ചിയിൽ നിന്നും യാത്രതിരിച്ചു
text_fieldsനെടുമ്പാശേരി: ഇടവേളക്ക് ശേഷം ഇക്കൊല്ലത്തെ ആദ്യത്തെ ഉംറ തീർഥാടക സംഘം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും പുറപ്പെട്ടു. അഞ്ച് ലക്ഷദ്വീപുകാരും 17 സ്ത്രീകളുമടക്കം 36 അംഗ സംഘം ഒമാൻ എയറിൽ മസ്കറ്റ് വഴിയാണ് ജിദ്ദക്ക് തിരിച്ചത്. പൂർണമായും കോവിഡ് നിയന്ത്രണം പാലിച്ച് സആദിയ ട്രാവൽസാണ് തീർഥാടകരെ യാത്രയാക്കിയത്.
ഫെബ്രുവരി 12ന് കൊച്ചിയിൽ തിരിച്ചെത്തുമെന്ന് സ ൃആദിയ മാനേജിങ് ഡയറക്ടർ പി.എ.എം. സലീം സഖാഫി അറിയിച്ചു. ഇന്ത്യയിൽ വാക്സിൻ എടുത്തവർക്ക് പ്രത്യേക ക്വാറന്‍റീൻ നിഷ്കർഷിച്ചിട്ടില്ല. വേണ്ടിവന്നാൽ സൗദിയിൽ ക്വാറന്‍റീൻ സൗകര്യമൊരുക്കുമെന്നും സലീം സഖാഫി പറഞ്ഞു. നെടുമ്പാശ്ശേരി മസ്ജിദിൽ പ്രത്യക പ്രാർഥനക്ക് ഉംറ അമീർ അബ്ദുൽ ജബ്ബാർ സഖാഫി നേതൃത്വം നല്കി. പേഴക്കാപ്പിള്ളി അബ്ദുൽ ജബ്ബാർ സഖാഫി, കെ.കെ. അബ്ദുൽ ജമാൽ, സലീം കൗസരി എന്നിവർ സംസാരിച്ചു.
വിദേശികൾക്ക് രണ്ട് വർഷമായി ഹജ്ജിനും ഉംറക്കും കടുത്ത നിയന്ത്രണമുണ്ടായിരുന്നു. സംഘമായി ഉംറക്ക് അവസരം ലഭിച്ചതോടെ കൊച്ചി വഴി ആയിരക്കണക്കിന് തീർഥാടകർ വരും ദിവസങ്ങളിൽ യാത്ര തിരിക്കും. നെടുമ്പാശേരിയിൽ നിന്നുള്ള രാജ്യാന്തര യാത്രക്കാരിൽ ഗണ്യ വിഭാഗം ഉംറ തീർഥാടകരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.