നെടുമ്പാശ്ശേരിയിൽ രഹസ്യമായി വിൽക്കാൻ കൊണ്ടുവന്ന എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ
text_fieldsഅങ്കമാലി: നെടുമ്പാശ്ശേരി അത്താണിയിൽ രഹസ്യമായി വിപണനത്തിന് ഏഴര ഗ്രാം എം.ഡി.എം.എ കൊണ്ട് വന്ന രണ്ട് പേരെ നാടകീയമായി പൊലീസ് പിടികൂടി. ആലുവ മാറമ്പിള്ളി ചാലക്കൽ തോലാട്ട് വീട്ടിൽ സാദിഖ് അലി (32), ചെങ്ങമനാട് തുരുത്ത് പാലവിളയിൽ വീട്ടിൽ മുഹമ്മദ് ഷഫീഖ് (26) എന്നിവരെയാണ് ജില്ല റൂറൽ ഡാൻസാഫ് ടീമും നെടുമ്പാശ്ശേരി പൊലീസും ചേർന്ന് ഞായറാഴ്ച രാത്രി ഒമ്പതിന് പിടികൂടിയത്.
ബംഗ്ലൂരുവിൽ നിന്നുTwo people arrested with MDMA കാറിൻ്റെ ഡാഷ് ബോർഡിൽ എം.ഡി.എം.എ സിഗററ്റ് കവറിലാക്കി അതീവ രഹസ്യമായി സൂക്ഷിച്ചാണ് കൊണ്ടുവന്നത്. ജില്ല പൊലീസ് മേധാവി ഡോ.വൈഭവ് സക്സേനക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് അത്താണിയിലെത്തിയ പൊലീസ് എം.ഡി.എം.യുമായി വന്ന കാർ തടഞ്ഞ് നിർത്തി ഡാഷ് ബോർഡിൽ നിന്ന് രാസലഹരി കണ്ടെടുക്കുകയായിരുന്നു.
അത്താണി അസീസി കവലയിലും എയർ പോർട്ട് റോഡ്, കരിയാട് -എയർപോർട്ട് റോഡ്, മറ്റൂർ റോഡ് തുടങ്ങിയ പ്രദേശങ്ങളിൽ കേന്ദ്രീകരിക്കുന്ന മയക്ക് മരുന്ന് വിപണന സംഘം യുവാക്കളെ കണ്ടെത്തിയാണ് വിൽപ്പന നടത്തിയിരുന്നത്. അന്വേഷണ സംഘത്തിൽ ഡാൻസാഫ് ടീം അംഗങ്ങളെക്കൂടാതെ നെടുമ്പാശ്ശേരി ഇൻസ്പെക്ടർ ടി.സി.മുരുകൻ, എസ്.ഐമാരായ എബി ജോർജ്, എസ്.ബിജു, രാജേഷ് കുമാർ എ.എസ്.ഐ ഇഗ്നേഷ്യസ്, സീനിയർ സി.പി.ഒ സെബി, സി.പി.ഒ മാരായ സജാസ്, ദീപക്ക് എന്നിവരും ചേർന്നാണ് പ്രതികൾക്ക് രക്ഷപ്പെടാനാകാത്ത വിധം കാറിനെ വലയം ചെയ്ത് പിടികൂടിയത്. മയക്കുമരുന്ന് കടത്താനുപയോഗിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരിൽ നിന്ന് മറ്റ് രാസ ലഹരി വിപണന സംഘങ്ങളെക്കുറിച്ചും വിവരം ലഭിക്കാൻ സാധ്യതയുള്ളതിനാൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.