മല നിരങ്ങിനീങ്ങുന്ന പ്രദേശം ജിയോളജി സംഘം സന്ദർശിക്കും
text_fieldsകോതമംഗലം: നേര്യമംഗലം- ഇടുക്കി റോഡിൽ കമ്പിലൈന്‍ സമീപം മണ്ണിടിച്ചിലുണ്ടായ ഭാഗത്ത് മല റോഡിലേക്ക് നിരങ്ങിനീങ്ങുന്ന പ്രതിഭാസത്തെക്കുറിച്ച് പഠിക്കാൻ കേന്ദ്ര ജിയോളജി വകുപ്പിെൻറ ഉന്നതസംഘം സ്ഥലം സന്ദർശിക്കുമെന്ന് കോതമംഗലം തഹസിൽദാർ റെയ്ച്ചൽ കെ.വർഗീസ് അറിയിച്ചു. ഇടുക്കി റോഡിന് മുകൾ ഭാഗത്തുള്ള മലയുടെ ഭാഗം നിരങ്ങിനീങ്ങി റോഡിെൻറ പകുതിയോളം എത്തിയ നിലയിലാണിപ്പോൾ.
കഴിഞ്ഞദിവസങ്ങളിലുണ്ടായ കനത്ത മഴയിൽ ചെറിയ തോതിൽ മണ്ണിടിച്ചിലുണ്ടാവുകയും ഗതാഗതം നിരോധിക്കുകയും ചെയ്തിരുന്നു. മലയുടെ 250 മീറ്റർ മുകളിലായി കഴിഞ്ഞ മഴക്കാലത്ത് വിള്ളലുണ്ടായ ഭാഗം കൂടുതൽ വികാസം പ്രാപിച്ചിട്ടുണ്ട്.
ഈ വിള്ളലിലൂടെ വെള്ളം ഇറങ്ങി അടിഭാഗത്തെ മണ്ണ് തള്ളുന്നതായാണ് റവന്യൂ അധികൃതരുടെ നിഗമനം. തഹസിൽദാറുടെ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ മണ്ണിെൻറ ഘടനയും ഉറപ്പും പരിശോധിക്കാനാണ് ജിയോളജി വിഭാഗം എത്തുന്നത്. പഠന റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ സർക്കാർ തുടർനടപടികൾ തീരുമാനിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.