ലക്ഷദ്വീപിൽ പുതിയ ആഴക്കടൽ മത്സ്യം കണ്ടെത്തി
text_fieldsമട്ടാഞ്ചേരി: ലക്ഷദ്വീപിൽ പുതിയ ആഴക്കടൽ മത്സ്യം കണ്ടെത്തി. ജൈവവൈവിധ്യ സർവേയുടെ ഭാഗമായുള്ള പ്രവർത്തനത്തിനിടെ ഗവേഷണ വിഭാഗമാണ് അപൂർവയിനം മത്സ്യത്തെ കണ്ടെത്തിയത്.
ഇന്ത്യൻ മഹാ സമുദ്രത്തിൽ കഴിയുന്ന ആഴക്കടൽ കാർഡിനൽ വിഭാഗത്തിൽനിന്ന് വ്യത്യസ്ത വിഭാഗത്തിൽെപട്ടവയാണ് പുതിയ മത്സ്യം. എപിഗോണിഡേ കുടുംബത്തിൽെപട്ട ഇതിന് എപിഗോണസ് ഇൻഡിക്കസ് എന്നാണ് പേരിട്ടിരിക്കുന്നത്. കറുത്ത നിറവും ഫ്ലൂറസൻറ് നിലയിൽ ഉദരഭാഗവുമുള്ള മത്സ്യത്തിന് 20-50 സെ.മീ. നീളമാണുള്ളത്.
300 മീറ്ററിലധികം ആഴത്തിൽ വസിക്കുന്ന ഇനമാണിത്. ലക്ഷദ്വീപ് കേന്ദ്ര ഭരണപ്രദേശത്തെ ഗവേഷണ സംഘമാണ് പുതിയ മത്സ്യത്തെ കണ്ടെത്തിയത്. ശാസ്ത്ര സാങ്കേതിക വ കുപ്പിന് കീഴിെല ഡോ. ഇന്ദ്രീസ് ബാബു, മുംബൈ റീജനൽ സ്റ്റേഷൻ ഐ.സി.എ.ആർ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ. അഖിലേഷ് എന്നിവരുടെ സംഘമാണ് പുതിയ ഇനം മത്സ്യത്തെ കണ്ടെത്തിയത്.
സമുദ്രവൈവിധ്യം കണ്ടെത്താൻ മേഖലയിൽ കൂടുതൽ ഗവേഷണങ്ങൾ നടത്തണമെന്ന ആവശ്യമുയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.