തടസ്സമില്ലാതെ വൈദ്യുതി വിതരണം; മെട്രോ മുട്ടം യാർഡിൽ പുതിയ സബ് സ്റ്റേഷൻ തുടങ്ങി
text_fieldsകൊച്ചി: കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെ.എം.ആര്.എല്‍) മുട്ടം യാർഡില്‍ നിര്‍മിച്ച പുതിയ ഇലക്ട്രിക് സബ് സ്റ്റേഷന് എം.ഡി അല്‍കേഷ് കുമാര്‍ ശര്‍മ ഉദ്ഘാടനം ചെയ്തു.
വെള്ളപ്പൊക്കംപോലുള്ള സാഹചര്യങ്ങളില്‍ മെട്രോ സര്‍വിസുകളുടെ പ്രവര്‍ത്തനതടസ്സം ഒഴിവാക്കാന്‍ ലക്ഷ്യമിട്ടാണ് കംബയിൻഡ് ഓക്സിലറി ആൻഡ് ട്രാക്ഷൻ സബ് സ്റ്റേഷൻ നിർമിച്ചത്.
തടസ്സമില്ലാത്ത 415 വാട്ട് എ.സി ഓക്സിലറി പവറും 750 വാട്ട് ഡി.സി ട്രാക്ഷൻ പവറും വിതരണം ചെയ്യുന്നതാണ് സ്റ്റേഷൻ. മെട്രോ കോച്ചുകളുടെ അറ്റകുറ്റപ്പണി, തകരാര്‍ പരിഹരിക്കല്‍, സ്റ്റേഷനുകളുടെ പ്രവര്‍ത്തന നിയന്ത്രണം എന്നിവ നടക്കുന്ന മുട്ടത്തെ ഓപറേഷന് കമാന്‍ഡ് സെൻററില്‍ 24 മണിക്കൂറും വൈദ്യുതി വിതരണവും ഉറപ്പാക്കും.
മൊത്തം 20 കോടി ചെലവിലാണ് സംയോജിത സബ്സ്റ്റേഷനും ഇരുനില കെട്ടിടവും നിര്‍മിച്ചത്. ഇത് കമീഷന് ചെയ്തതോടെ തടസ്സമില്ലാതെ ട്രെയിന്‍ സര്‍വിസ് നടത്താന്‍ കെ.എം.ആര്.എലിന് കഴിയും. പ്രളയം മൂലമുണ്ടാകുന്ന സാമ്പത്തികനഷ്ടവും ഉപകരണങ്ങൾക്കുണ്ടാവുന്ന തകരാറും ഇല്ലാതാക്കാനും സാധിക്കും.
2018ലെ വെള്ളപ്പൊക്കം കാരണം മെട്രോ സര്‍വിസുകള്‍ക്ക് തടസ്സം നേരിട്ടിരുന്നു. കെട്ടിടത്തിെൻറ ഒന്നാം നിലയിലാണ് ആക്സിലറി, ട്രാക്ഷന്‍ ഇരട്ട ഇലക്ട്രിക്കല്‍ സബ്സ്റ്റേഷന് സ്ഥിതിചെയ്യുന്നത്.
ഭാവിയില്‍ കൊച്ചി മെട്രോ കാക്കനാട്ടേക്കും തൃപ്പൂണിത്തുറയിലേക്കും നീട്ടുമ്പോള്‍ ആവശ്യമായ വൈദ്യുതി ലഭ്യമാക്കാന്‍ സഹായകരമാവുന്ന രീതിയിലാണ് സബ് സ്റ്റേഷെൻറ നിര്‍മാണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.