നട്ടെല്ലിന് വളവ് സംഭവിച്ച നാല് നിര്‍ധന രോഗികള്‍ക്ക് പുതുജീവന്‍
text_fieldsകൊച്ചി: നട്ടെല്ലിന് സംഭവിച്ച വളവ് മൂലം ജീവിതം ദുരിതക്കയത്തിലായ നിര്‍ധനരായ നാലു രോഗികൾക്ക് ആസ്റ്റര്‍ മെഡ്സിറ്റിയില്‍ നടത്തിയ ശസ്ത്രക്രിയയിലൂടെ പുതുജീവന്‍.
സാമ്പത്തികശേഷി ഇല്ലാത്തതിനാല്‍ വര്‍ഷങ്ങളോളം ദുരിതമനുഭവിച്ചവരാണ് കുറഞ്ഞ ചെലവില്‍ ശസ്ത്രക്രിയയിലൂടെ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്.
തോള് ഭാഗം പുറത്തേക്ക് ഉന്തിയ നിലയിലും നടക്കുമ്പോള്‍ ഒരു ഭാഗത്തേക്ക് ചരിയുന്ന അവസ്ഥയുമായിരുന്നു. ഇത്തരത്തില്‍ വര്‍ഷങ്ങളോളം ജീവിതം തള്ളിനീക്കിയ കുട്ടികള്‍ക്കാണ് ശസ്ത്രക്രിയയിലൂടെ പുതുജീവന്‍ ലഭിച്ചത്. എറണാകുളം കൊമ്പനാട് സ്വദേശി ഏലിയാസ് പീറ്റര്‍, ഭൂതത്താൻകെട്ട് സ്വദേശി ജിനു മാത്യു, കോതമംഗലം സ്വദേശി ഷെറീഫ മോള്, തൃശൂര്‍ കോട്ടപ്പുറം സ്വദേശി ഷിയോന എന്നിവരാണ് രോഗ മുക്തി നേടിയത്.
മക്കളുടെ ദുരവസ്ഥക്ക് അറുതി വരുത്താന്‍ മാതാപിതാക്കള്‍ കേരളത്തിലെ വിവിധ ആശുപത്രികളില്‍ കയറിയിറങ്ങിയെങ്കിലും ശസ്ത്രക്രിയക്ക് ഭീമമായ തുക ആവശ്യപ്പെട്ടതോടെ ഇവര്‍ നിരാശരായി മടങ്ങുകയായിരുന്നു.
അഞ്ച് മുതല്‍ ആറു ലക്ഷം രൂപ വരെയാണ് വിവിധ ആശുപത്രികളില്‍ ശസ്ത്രക്രിയ നിരക്കായി ആവശ്യപ്പെട്ടിരുന്നത്. ഇത്തരത്തില്‍ മക്കളുടെ രോഗം എങ്ങനെ ഭേദമാക്കുമെന്ന ചിന്തയില്‍ കഴിഞ്ഞ മാതാപിതാക്കള്‍ക്ക് പ്രതീക്ഷ നല്‍കിയത് കോതമംഗലം പീസ് വാലി ഫൗണ്ടേഷെൻറ സഹകരണത്തോടെ ആസ്റ്റര്‍ ഡി.എം ഫൗണ്ടേഷന് നടത്തിയ മെഡിക്കല്‍ ക്യാമ്പായിരുന്നു. ക്യാമ്പിലെത്തിയവരില്നിന്ന് തെരഞ്ഞെടുത്തവരെയാണ് ആസ്റ്റര്‍ മെഡ്സിറ്റിയില്‍ ചുരുങ്ങിയ ചെലവില്‍ ശസ്ത്രക്രിയക്ക് വിധേയമാക്കിയത്. ആസ്റ്റര്‍ സിക് കിഡ്സ് ഫൗണ്ടേഷെൻറ സഹായത്തോടെയാണ് ശസ്ത്രക്രിയ സാധ്യമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.