'കേരള നവോത്ഥാന മുന്നണി'- പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിച്ചു
text_fieldsകൊച്ചി : കേരളത്തിലെ സാമൂഹ്യ സാംസ്കാരിക രംഗത്തു പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന വിവിധ സംഘടനകളും വ്യകതികളും ചേർന്ന് സുപ്രീം കോടതി അഭിഭാഷകൻ അഡ്വ. മനോജ് സി നായർ (പന്തളം സ്വദേശി, പത്തനംതിട്ട ജില്ല) പ്രസിഡൻറായി 'കേരള നവോത്ഥാന മുന്നണി' എന്ന പേരിൽ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിച്ചു.
എ.സി ജോർജ് (തിരുവനന്തപുരം) ജനറൽ സെക്രട്ടറിയും ടി.എം രാജൻ (എറണാകുളം) സെക്രട്ടറിയും, കാഞ്ഞിക്കൽ രാമചന്ദ്രൻ നായർ (തിരുവനന്തപുരം) സീനിയർ വൈസ് പ്രസിഡൻറായും അഡ്വക്കേറ്റ് ഗണേഷ് പറമ്പത്ത് (ആലപ്പുഴ), അഡ്വ. വി.ആർ നാസർ (കണ്ണൂർ), അഡ്വ. എൻ.പി തങ്കച്ചൻ ( മൂവാറ്റുപുഴ, എറണാകുളം) എന്നിവർ വൈസ് പ്രസിഡൻറുമാരും കെ.എം ജോർജ് സംസ്ഥാന ട്രഷററും ആയിട്ടുള്ള സംസ്ഥാന നിർവാഹക സമിതിയെ തെരഞ്ഞെടുത്തു.
അഴിമതിയും ധൂർത്തും കെടുകാര്യസ്ഥതയും കള്ളക്കടത്തും കമ്മീഷൻ താൽപര്യങ്ങളും നിറഞ്ഞു നിൽക്കുന്ന കേരള രാഷ്ട്രീയത്തിൽ സമഗ്രമായ മാറ്റം അനിവാര്യമാണെന്ന തിരിച്ചറിവിലാണ് പുതിയ രാഷ്ട്രീയ പാർട്ടി തുടങ്ങുന്നതെന്ന് ഭാരവാഹികൾ വാർത്ത കുറിപ്പിൽ അറിയിച്ചു.
ഗാന്ധിജി, െനഹ്റു, അംബേദ്കർ, അയ്യങ്കാളി, ചട്ടമ്പി സ്വാമികൾ, ശ്രീ നാരായണഗുരു, മന്നത്ത് പത്മനാഭൻ തുടങ്ങിയ ആധുനിക നവോത്ഥാന ആചാര്യന്മാരുടെ ആശയങ്ങൾക്ക് അനുസൃതമായിട്ടുള്ള ഒരു മതേതര ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനമായി ഈ പാർട്ടി, ജനങ്ങൾ അഭിമുഖീകരിക്കുന്ന കാതലായ പ്രശ്നങ്ങൾക്കും സമഗ്രവികസനത്തിനും വേണ്ടിയും ഇടപെടുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.