എൻ.കെ ദേശം ഇനി ഓർമകളിൽ...
text_fieldsചെങ്ങമനാട്: സ്വന്തം പേരിനൊപ്പം നാടിന്റെ പേരും ചേർത്തുവെച്ച് പെരിയാർ തീരത്തെ കാവ്യലോകം കൈയ്യടക്കിയ എളിമയുടെ കവിയായിരുന്നു എൻ.കെ. ദേശം. യഥാർഥ പേര് കുട്ടിക്കൃഷ്ണപ്പിള്ള എന്നാണെങ്കിലും ദേശം എന്ന പേരിൽ അറിയാനാണ് അദ്ദേഹം ആഗ്രഹിച്ചത്. നാട്ടുകാർ മണിച്ചേട്ടൻ എന്നാണ് അദ്ദേഹത്തെ സ്നേഹത്തോടെ വിളിച്ചിരുന്നത്.
1960കളിലാണ് കാവ്യരംഗത്തെ അരങ്ങേറ്റം. എല്ലാവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന കവിതകൾ രചിക്കാൻ തുടക്കം മുതൽ ശ്രദ്ധിച്ചു. 1964ൽ രചിച്ച ’ഗായകൻ’ എന്ന കവിത ജനകീയമായി. തുടർന്ന് ‘ബി. ശ്രീദേവി’ എന്ന പേരിലാണ് കവിതകൾ പ്രസിദ്ധീകരണത്തിനയച്ചിരുന്നത്.
സാമൂഹിക വിഷയങ്ങൾ ഹാസ്യഭാവത്തിൽ വിമർശന ബുദ്ധിയോടെയാണ് ദേശം അവതരിപ്പിച്ചിരുന്നത്. അക്ഷര ശ്ലോക വൈദഗ്ധ്യമാണ് എൻ.കെ. ദേശത്തെ വേറിട്ട കാവ്യകാരനാക്കിയത്. സാഹിത്യരചനയും ഉദാത്തമായ സാമൂഹിക സേവനമാണെന്ന തത്വം സ്വീകരിച്ചാണ് ദേശത്തിന്റെ ഓരോ കാവ്യങ്ങളും പിറന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.