പൈപ്പ് സ്ഥാപിച്ച ഭാഗത്ത് ടാർ ചെയ്തില്ല; അപകടം പതിവായി കീഴ്മാട് സർക്കുലർ റോഡ്
text_fieldsകീഴ്മാട്: പൈപ്പ് ലൈൻ സ്ഥാപിച്ച ഭാഗത്ത് ടാർ ചെയ്യാത്തത് കീഴ്മാട് സർക്കുലർ റോഡിൽ അപകടങ്ങൾക്ക് ഇടയാക്കുന്നു. സർക്കുലർ റോഡിൽ ജി.ടി.എന് കവലക്കും സൊസൈറ്റിപ്പടിക്കും ഇടയിലാണ് റോഡ് പൊളിഞ്ഞുകിടക്കുന്നത്. ജൽജീവൻ പദ്ധതിയുടെ ഭാഗമായാണ് പൈപ്പ് ലൈൻ ഇട്ടിരിക്കുന്നത്.
റോഡ് കുഴിച്ച് പൈപ്പ് ഇട്ടതിനുശേഷം മണ്ണിട്ട് മൂടിയതല്ലാതെ ടാർ ചെയ്യാൻ അധികൃതർ തയാറായില്ല. മാസങ്ങളായി ഈ നിലയിലായിട്ട്. ഇതുമൂലം മണ്ണെല്ലാം നീങ്ങിപ്പോയി റോഡിന്റെ സൈഡ് കുഴിയായി മാറിയിരിക്കുകയാണ്. വീതിക്കുറവുള്ള റോഡായതുകൊണ്ട് വാഹനങ്ങൾ അപകടത്തിൽപെടുകയാണ്. ഇരുചക്രവാഹനങ്ങൾക്കാണ് കൂടുതൽ ഭീഷണി. വലിയ വാഹനങ്ങളും കുഴിയിൽപെടുന്നുണ്ട്.
രാത്രി അപകടങ്ങൾ പതിവായിട്ടുണ്ട്. റോഡിന്റെ സൈഡിൽ വലിയ കുഴിയും റോഡിന്റെ അറ്റം പൊങ്ങി നിൽക്കുകയുമാണ്. അതിനാൽ തന്നെ വീതി കുറഞ്ഞ റോഡിൽ വലിയ വാഹനങ്ങൾക്ക് സൈഡ് കൊടുക്കുന്ന ഇരുചക്ര വാഹനങ്ങൾ ഇവടെ തെന്നി മറിയുന്നുണ്ട്.
നാട്ടുകാർ പി.ഡബ്ല്യു.ഡി അധികൃതർക്കും പഞ്ചായത്ത് അധികൃതർക്കും വാട്ടർ അതോറിറ്റി അധികൃതർക്കും പലപ്രാവശ്യം പരാതി നൽകിയിരുന്നു. എന്നാൽ, ഇതുവരെ റോഡിന്റെ സൈഡ് ടാർ ചെയ്തിട്ടില്ല. മഴക്കാലം ആരംഭിക്കുന്നതോടെ അപകടങ്ങളും വർധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.