ട്രൈബ്യൂണൽ നിശ്ചലം: ദുരിതത്തിൽ വയോജനങ്ങൾ
text_fieldsമട്ടാഞ്ചേരി: മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണത്തിനും ക്ഷേമത്തിനുമായുള്ള 2007ലെ നിയമപ്രകാരം രൂപവത്കരിച്ച ആർ.ഡി.ഒ അധ്യക്ഷനായ മെയിൻറനൻസ് ട്രൈബ്യൂണലുകൾ ആറുമാസമായി നിശ്ചലാവസ്ഥയിൽ. കോവിഡ് പശ്ചാത്തലത്തിലാണ് ഇവ നിർജീവാവസ്ഥയിലായതെന്നാണ് അധികൃതർ പറയുന്നത്. ഏറെ പ്രതീക്ഷയോടെയാണ് നിയമപരിക്ഷ തേടിയുള്ള വയോജനങ്ങളുടെ പരാതികൾ ട്രൈബ്യൂണലുകളിലേക്ക് അയച്ചിരുന്നത്.
ലോക്ഡൗണിനു മുമ്പുതന്നെ തീർപ്പുകൽപിച്ച കേസുകൾ തുടർനടപടിയില്ലാതെ കെട്ടിക്കിടക്കുന്നു. ജീവനക്കാരുടെ കുറവും കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് ഹിയറിങ്ങും കൺസീലിയേഷനും നടത്താനുള്ള പശ്ചാത്തല സംവിധാനങ്ങളുടെ അഭാവവുമാണ് ഈ ദുരവസ്ഥക്കുള്ള പ്രധാന കാരണം. ഇതുമൂലം ആയിരക്കണക്കിന് വയോജനങ്ങൾ സംരക്ഷണമില്ലാതെ ഭക്ഷണത്തിനും ചികിത്സക്കും വകയില്ലാതെ കഷ്ടപ്പെടുകയാണ്.
പരാതിക്കാരുടെ ഏറ്റവും അടുത്തുള്ള വില്ലേജ് ഓഫിസ്, ജനമൈത്രി പൊലീസ് സ്റ്റേഷൻ എന്നിവയിൽ കൺസീലിയേഷൻ നടപടികൾ നടത്താനോ വിഡിയോ കോൺഫറൻസ് വഴി ഹിയറിങ് നടത്താനോ നടപടി സ്വീകരിക്കണമെന്ന് സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ സെക്രട്ടറി വി.വൈ. നാസർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.