കലൂർ സ്റ്റേഡിയം ഗ്രൗണ്ടിൽ 8, 9 തീയതികളിൽ; മാധ്യമം എജുകഫേ ആഗോള വിദ്യാഭ്യാസ -കരിയർ മേള നാളെ മുതൽ കൊച്ചിയിൽ
text_fieldsകൊച്ചി: കേരളത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസ മേളയായ ‘മാധ്യമം’ എജുകഫേ തിങ്കളാഴ്ച മുതൽ കൊച്ചിയിൽ. കലൂർ സ്റ്റേഡിയം ഗ്രൗണ്ടിൽ ചൊവ്വാഴ്ച വരെയാണ് മേള. ഗൾഫിലെ ഏറ്റവും വലിയ ഇന്ത്യൻ വിദ്യാഭ്യാസ മേളയെന്ന് ഖ്യാതി നേടിയ എജുകഫേ കൂടുതൽ പുതുമകളോടെയാണ് വീണ്ടും കേരളത്തിലെത്തുന്നത്. പൂർണമായും ശീതീകരിച്ച ഹാളിലായിരിക്കും പരിപാടി. 10, 11, 12 ക്ലാസുകാരെയും ബിരുദ വിദ്യാർഥികളെയും അവരുടെ ഉപരിപഠനത്തെയും കേന്ദ്രീകരിച്ചാണ് എജുകഫേ അരങ്ങേറുക. ഉന്നതപഠനം ആഗ്രഹിക്കുന്നവരുടെ കരിയർ സംശയങ്ങൾക്കുള്ള ഉത്തരങ്ങൾ എജുകഫേയിലുണ്ടാകും. പി.ബി. നൂഹ് ഐ.എ.എസ്, ജി.എസ്. പ്രദീപ്, മെന്റലിസ്റ്റ് ആദി, രാജമൂർത്തി, ഡോ. മാണി പോൾ, ഉമർ അബ്ദുസ്സലാം തുടങ്ങി നിരവധി പ്രമുഖർ വിദ്യാർഥികളുമായി സംവദിക്കും.
ഇന്റർനാഷനൽ ലെവൽ കൗൺസലിങ്
രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള പ്രമുഖ സർവകലാശാലകളിലെയും കോളജുകളിലെയും പ്രതിനിധികൾ എജുകഫേയിൽ പങ്കെടുക്കും. ഉപരിപഠനവുമായി ബന്ധപ്പെട്ട സംശയങ്ങൾ വിദ്യാർഥികൾക്ക് നേരിട്ടുതന്നെ ഇവരോട് ചോദിച്ചറിയാം. സർവകലാശാലകളും കോളജുകളും നൽകുന്ന കോഴ്സുകൾക്കുള്ള കൗൺസലിങ് സൗകര്യവും ലഭ്യമാവും.
എല്ലാ കോഴ്സുകൾക്കും ഉത്തരം
കോമേഴ്സ്, മാനേജ്മെന്റ്, എൻജിനീയറിങ്, മെഡിക്കൽ, സിവിൽ സർവിസ്, ആർക്കിടെക്ചർ, ഓൺലൈൻ പഠനം തുടങ്ങി എല്ലാ കോഴ്സുകളെക്കുറിച്ചും കൃത്യമായ മാർഗ നിർദേശങ്ങൾ ലഭ്യമാകും. ഓരോ കോഴ്സ് സംബന്ധിച്ചും ആധികാരികമായി സംസാരിക്കാൻ കഴിയുന്ന പ്രമുഖ കൺസൾട്ടന്റുമാരുടെ സേവനവും വിവിധ സെഷനുകളും തയാറാണ്.
ഉന്നതപഠന സൗകര്യം
ബിരുദ-ബിരുദാനന്തര പഠനത്തിന് തയാറെടുക്കുന്ന വിദ്യാർഥികൾക്കായി പ്രത്യേക സ്റ്റാളുകളും സെഷനുകളും കൗൺസലിങ് സൗകര്യവുമുണ്ടാകും. അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയരായ നിരവധിപേർ ഉന്നത പഠനവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ക്ലാസുകൾ നയിക്കും. വിവിധ കോഴ്സുകൾക്കായി പ്രത്യേകം സ്റ്റാളുകൾ ഇവിടെയുണ്ടാകും.
മത്സര പരീക്ഷാ പരിശീലനം
മത്സര പരീക്ഷകൾക്ക് തയാറെടുക്കുന്ന വിദ്യാർഥികൾക്കായി നിരവധി സെഗ്മെന്റുകൾ തയാറാണ്. മോക് ടെസ്റ്റുകളും വിശദമായ അവലോകനങ്ങളും ആപ്റ്റിറ്റ്യൂഡ് ടെസ്റ്റുകളുമടക്കം അഭിരുചി പരിശോധിക്കാനുള്ള സൗകര്യങ്ങളും ഇവിടെയുണ്ടാവും. കൂടാതെ, ക്വിസ് പരിപാടികളും കൈനിറയെ സമ്മാനങ്ങൾ നേടാനുള്ള അവസരവുമുണ്ടാകും.
പ്രത്യേകം സെഷനുകൾ
അധ്യാപകർക്കും രക്ഷിതാക്കൾക്കും പ്രത്യേക സെഷനുകളും എജുകഫേയിൽ നടക്കും. രക്ഷിതാക്കൾക്കായി കൗൺസലിങ് സെഷനുകളും വിദഗ്ധർ നയിക്കുന്ന ക്ലാസുകളും ഉണ്ടാവും. സ്വപ്നം കണ്ട കരിയർ തന്നെ തെരഞ്ഞെടുത്ത് അതിൽ വിജയം കൈവരിച്ച വിദ്യാർഥികളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ‘സക്സസ് ചാറ്റ്’ നടക്കും. പഠനത്തിലും എക്സ്ട്രാ കരിക്കുലർ ആക്ടിവിറ്റികളിലും മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർഥികളെ ഉൾപ്പെടുത്തി ‘ടോപ്പേഴ്സ് ടോക്’ സെഷനും ഒരുക്കിയിട്ടുണ്ട്.
രജിസ്റ്റർ ചെയ്തവരിൽനിന്ന് തെരഞ്ഞെടുക്കുന്ന അഞ്ച് വിദ്യാർഥികൾക്ക് കുടുംബത്തോടൊപ്പം വയനാട്ടിൽ ലക്ഷ്വറി ഹോട്ടലിൽ താമസിച്ച് ആസ്വദിക്കാനുള്ള സുവർണാവസരവും ലഭ്യമാകും. ക്യു.ആർ കോഡ് സ്കാൻ ചെയ്തോ www.myeducafe.com എന്ന വെബ്സൈറ്റ് വഴിയോ എജുകഫേയിൽ രജിസ്റ്റർ ചെയ്യാം. രജിസ്ട്രേഷനും പ്രവേശനവും സൗജന്യമാണ്. വാട്സ്ആപ് വഴി രജിസ്റ്റർ ചെയ്യാനുള്ള നമ്പർ: 9645007172.
ഡിഗ്രി, പി.ജി, വിദേശപഠനം; ഉത്തരങ്ങൾ എജുകഫേയിൽ
വിദേശപഠനം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കായി പ്രത്യേകം സ്റ്റാളുകളും സെഷനുകളും എജുകഫേയിൽ ഒരുക്കിയിട്ടുണ്ട്. ഡിഗ്രി, പി.ജി വിദ്യാർഥികൾക്കായി പ്രത്യേക സെഷനുകളും സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്. വിദേശ സർവകലാശാലകളിലെ പ്രതിനിധികളുമായി നേരിട്ട് സംവദിക്കാൻ അവസരവും ഉണ്ടാവും. കോഴ്സ് തെരഞ്ഞെടുപ്പുമുതൽ വിസ പ്രോസസിങ് അടക്കമുള്ള കാര്യങ്ങൾക്ക് കൃത്യമായ മാർഗനിർദേശങ്ങളും ലഭിക്കും. അന്തർദേശീയ എജുക്കേഷനൽ കൺസൾട്ടന്റുമാരും പ്രമുഖ സ്ഥാപനങ്ങളുടെയും മറ്റും സ്റ്റാളുകളുണ്ടാകും. ഇന്ത്യക്ക് പുറത്തുള്ള നിരവധി യൂനിവേഴ്സിറ്റികൾ നേരിട്ടും ഏജൻസികൾ വഴിയും വിദ്യാർഥികളുമായി സംവദിക്കും.
അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയരായ നിരവധിപേർ ഉന്നത പഠനവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ക്ലാസുകൾ നയിക്കും. കോമേഴ്സ്, മാനേജ്മെന്റ് എൻജിനീയറിങ്, മെഡിക്കൽ, സിവിൽ സർവിസ്, ആർക്കിടെക്ചർ, ഓൺലൈൻ പഠനം തുടങ്ങി എല്ലാ കോഴ്സുകളെക്കുറിച്ചും മാർഗനിർദേശങ്ങൾ ലഭ്യമാകും. മത്സര പരീക്ഷകൾക്ക് തയാറെടുക്കുന്നവർക്കുള്ള സെഷനുകൾ, സിജി ആപ്റ്റിറ്റ്യൂഡ് ടെസ്റ്റുകൾ കൂടാതെ ക്വിസ് പ്രോഗ്രാമുകളും കൈനിറയെ സമ്മാനങ്ങൾ നേടാനുള്ള അവസരവുമുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.