നാട്ടിൻപുറം ഓണച്ചന്തകളാൽ സമൃദ്ധം
text_fieldsകൊച്ചി: കോവിഡ് മൂലം അത്ര വർണപ്പകിട്ടില്ല ഇത്തവണ ഓണം മേളകൾക്ക്. എന്നാലും പ്രതിസന്ധികൾക്കിടയിലും ഓണം നല്ലോണമുണ്ണാൻ സാധനങ്ങൾ തേടി വിപണന മേളകളിൽ ആളുകളെത്തുന്നുണ്ട്. ഓണക്കാലത്തെ വിൽപന ലക്ഷ്യമിട്ടെത്തുന്ന ഓണം മേളകളിലും ചന്തകളിലും പ്രതീക്ഷക്കൊത്ത് വിപണനം നടക്കുന്നില്ല. സാധാരണ നിരവധി ചെറുതും വലുതുമായ ഓണമേളകൾ നടക്കുന്ന കൊച്ചി നഗരത്തിൽ ഇത്തവണ സപ്ലൈകോ ഓണം ജില്ല ഫെയറുൾെപ്പടെ ചുരുക്കം ചില മേളകൾ മാത്രമാണ് നടക്കുന്നത്.
എന്നാൽ, ഗ്രാമപ്രദേശങ്ങളുൾെപ്പടെ ജില്ലയുടെ ഉൾഭാഗങ്ങളിൽ ഓണച്ചന്തകൾ കൂടുതൽ സജീവമാണ്. കൃഷി ഭവനുകളും സർവിസ് സഹകരണ ബാങ്കുകളും കർഷക കൂട്ടായ്മകളുമെല്ലാം മുൻകൈയെടുത്താണ് ഇത്തരത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ഓണച്ചന്തകൾ നടത്തുന്നത്.
എറണാകുളം മറൈൻഡ്രൈവിലാണ് സപ്ലൈകോ ഓണം മേളയുടെ വേദി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തുന്ന മേളയിൽ പഴം, പച്ചക്കറി, പലചരക്ക് സാധനങ്ങൾ, വീട്ടുപകരണങ്ങൾ, ഭക്ഷ്യസാധനങ്ങൾ എന്നിവ കൂടാതെ ഹാൻഡ് സാനിറ്റൈസർ ഉൾെപ്പടെ കോവിഡ് പ്രതിരോധ വസ്തുക്കളും ലഭിക്കും.
മാസ്കിട്ടും സാമൂഹ്യ അകലം പാലിച്ചും കൈകൾ അണുമുക്തമാക്കിയും പ്രവർത്തനം നടക്കുന്ന മേള ഉത്രാടനാളായ ഞായറാഴ്ച സമാപിക്കും.
കൃഷി വകുപ്പ്, ഹോര്‍ട്ടികോര്‍പ്, വി.എഫ്.പി.സി.കെ എന്നിവയുടെ ആഭിമുഖ്യത്തില്‍ പഞ്ചായത്തുകളുടെ സഹകരണത്തോടെ ഓണം സമൃദ്ധി എന്ന പേരില്‍ ജില്ലയില്‍ പലയിടത്തും ഓണവിപണികൾ നടക്കുന്നുണ്ട്.
കൃഷി വകുപ്പിെൻറ 120 വിപണികളും വി.എഫ.്പി.സി.കെ 16 വിപണികളും ഹോര്‍ട്ടികോര്‍പ്പിെൻറ 16 വിപണികളുമാണ് പ്രവർത്തിക്കുന്നത്.
ഇവയും ഞായറാഴ്ച സമാപിക്കും. കരകൗശല വികസന കോർപറേഷെൻറ എറണാകുളം ശാഖയായ എം.ജി. റോഡിലുള്ള കൈരളിയില്‍ ദിവസങ്ങൾക്കുമുമ്പ് ഓണം വിപണന മേള ആരംഭിച്ചിട്ടുണ്ട്. കേരള കൈത്തറി ഉൽപന്നങ്ങളായ കുത്താമ്പുള്ളി സാരികള്‍, സെറ്റു മുണ്ടുകള്‍, കസവുമുണ്ടുകള്‍, മധുര ചുങ്കിടി സാരികള്‍,തിരുപ്പൂര്‍ കോട്ടണ്‍ ഉൽപന്നങ്ങള്, ഖാദി കുര്‍ത്തകള്‍, ഷര്‍ട്ടുകള്‍, എന്നിവ കൂടാതെ തനത് കരകൗശല ഉൽപന്നങ്ങളായ ആറന്മുള കണ്ണാടി, നെട്ടൂര്പ്പെട്ടി, തുടങ്ങിയവയും വിൽക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.