ഭിന്നശേഷിക്കാരുടെ ഓണാഘോഷം
text_fieldsതിരുവാങ്കുളം: തണല്‍ പാലിയേറ്റിവ് ആൻഡ് പാരാപ്ലീജിക് കെയര്‍, ഓള് കേരള വീല്‍ചെയര്‍ റൈറ്റ്സ് ഫെഡറേഷനുമായി ചേര്‍ന്ന് വീല്‍ചെയറില്‍ കഴിയുന്ന ഭിന്നശേഷിക്കാരുടെ ഓണാഘോഷം ‘ഓണ വിരുന്ന്’ സംഘടിപ്പിച്ചു. അനൂപ് ജേക്കബ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഓള് കേരള വീല്‍ചെയര്‍ റൈറ്റ്സ് ഫെഡറേഷന് സംസ്ഥാന ജോയന്റ് സെക്രട്ടറി രാജീവ് പള്ളുരുത്തി അധ്യക്ഷത വഹിച്ചു.
സംവിധായകനും തിരക്കഥാകൃത്തും നടനുമായ സോഹന്‍ സീനുലാല്‍ മുഖ്യാതിഥിയായിരുന്നു. ഭക്ഷ്യക്കിറ്റ് വിതരണം സോഹന്‍ സീനുലാല്‍ നിര്‍വഹിച്ചു. കേരള ചലച്ചിത്ര അക്കാദമി അംഗവും എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റുമായ എൻ. അരുൺ, തണൽ ജില്ല രക്ഷാധികാരി ജമാൽ പാനായിക്കുളം, കൊച്ചി സിറ്റി രക്ഷാധികാരി എ.എം. ജമാൽ എന്നിവർ ചേർന്ന് ഓണക്കോടി വിതരണം ഉദ്ഘാടനം ചെയ്തു. തണല്‍ പാലിയേറ്റീവ് ജില്ല ജനറല്‍ സെക്രട്ടറി കെ.കെ. ബഷീര്‍, ജില്ല രക്ഷാധികാരി ജമാല്‍ പാനായികുളം, പ്രാര്‍ത്ഥന ഫൗണ്ടേഷന് ചെയര്മാന് കുര്യന് ജോര്‍ജ്, തണല്‍ ജില്ല വൈസ് ചെയര്മാന് കെ.കെ സലീം, എ.കെ.ഡബ്ല്യ.ആര്.എഫ് ജില്ല സെക്രട്ടറി കെ.ഒ ഗോപാലന്, തണല്‍ സിറ്റി രക്ഷാധികാരി ജമാല്‍ അസ്ഹരി, ടി.ഒ.പരീത്, കെ.കെ സൗദ, അബൂബക്കര്‍ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.