വയോധികയുടെ മാലപൊട്ടിച്ച പ്രതി പിടിയിൽ
text_fieldsവൈപ്പിന്‍: പട്ടാപ്പകല്‍ ബൈക്കിലെത്തി വയോധികയുടെ ആറ് പവെൻറ മാല പൊട്ടിച്ച മോഷ്ടാവ് പിടിയിലായി. ഞാറക്കല്‍ കിഴക്കേ അപ്പങ്ങാട് നെറ്റിത്തറ വീട്ടില്‍ സോമരാജാണ് (34) അറസ്റ്റിലായത്.
ആലുവ റൂറല്‍ എസ്.പി കെ. കാര്‍ത്തിക്കിെൻറ നേതൃത്വത്തിലുള്ള ക്രൈം സ്ക്വാഡ് എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷന് സമീപത്ത് നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഒപ്പം മോഷ്ടാവിേൻറതെന്ന് കരുതുന്ന ഒരു ഓട്ടോയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 11ന് മാലിപ്പുറം ജനത റോഡില്‍ െവച്ച് എളങ്കുന്നപ്പുഴ വരിക്കശ്ശേരി ഗോപാലെൻറ ഭാര്യ സരസ്വതിയുടെ (70) കഴുത്തില്‍നിന്നാണ് മാല പൊട്ടിച്ചത്. ബാങ്കില്‍ പോയി തിരികെ വീട്ടിലേക്ക് മടങ്ങുംവഴിയായിരുന്നു സംഭവം. സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിെച്ചങ്കിലും ബൈക്കിെൻറ നമ്പര്‍ വ്യക്തമല്ലാത്തതിനാല്‍ അന്വേഷണം വഴിമുട്ടി.
എന്നാല്‍, ഏകദേശ രൂപവും ഉപയോഗിച്ചിരുന്ന വാഹനത്തിെൻറ പേരും തിരിച്ചറിഞ്ഞ സാഹചര്യത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പിടിയിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.