കൊച്ചി വൺ കാർഡിന്ഒരുലക്ഷം ഉപഭോക്താക്കൾ
text_fieldsകൊച്ചി: നഗര ഗതാഗതവും ഷോപ്പിങ്ങും ഉൾപ്പെടെ നിരവധി സേവനങ്ങൾക്കായി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് ആക്സിസ് ബാങ്കിെൻറ സഹകരണത്തോടെ പുറത്തിറക്കിയ കൊച്ചി വൺ കാർഡിന് ഒരുലക്ഷം ഉപഭോക്താക്കൾ. ഇതിൽ 30 ശതമാനവും വനിത യാത്രക്കാരാണ്. ഇന്ത്യയിലെ ആദ്യത്തെ നാഷനൽ കോമൺ മൊബിലിറ്റി സ്മാർട്ട് കാർഡാണ് കൊച്ചി വൺ കാർഡ്.
അന്താരാഷ്ട്ര വനിതദിനത്തിെൻറ ഭാഗമായി സ്ത്രീകൾക്കും വിദ്യാർഥികൾക്കും രജിസ്ട്രേഷൻ, പുതുക്കൽ ഫീസുകൾ ഒഴിവാക്കി പ്രത്യേക പ്ലാനും അവതരിപ്പിച്ചിരുന്നു. ഒരു മാസത്തിനുള്ളിൽ എണ്ണൂറോളം വിദ്യാർഥികളും 3825 പുതിയ വനിത ഉപഭോക്താക്കളും ഈ ആനുകൂല്യം കരസ്ഥമാക്കി.
അതേസമയം, കോവിഡുകാലത്ത് കുറഞ്ഞ കൊച്ചി മെട്രോയുടെ പ്രതിദിന യാത്രക്കാരുടെ എണ്ണത്തിലും വർധനയുണ്ടായതായി അധികൃതർ വ്യക്തമാക്കി. 23,000 യാത്രക്കാരായിരുന്നത് 33,000ആയി വർധിച്ചു. ജലമെട്രോ യാഥാർഥ്യമാകുന്നതോടെ അവിടെയും കൊച്ചി വൺ കാർഡ് ഉപയോഗിക്കാം. ഇതിന് പ്രത്യേക റീചാർജ് ആവശ്യമില്ല.
ഇരുനൂറിലധികം പ്രൈവറ്റ് ബസുകളിൽ കൊച്ചി വൺകാർഡ് നിലവിൽ സ്വീകരിക്കുന്നുണ്ട്. രാജ്യത്തെ മറ്റ് മെട്രോകളിൽ ഉൾപ്പെടെ കൊച്ചി വൺ കാർഡ് മാതൃകയായി സ്വീകരിച്ചത് സന്തോഷകരമാണെന്ന് കെ.എം.ആർ.എൽ മാനേജിങ് ഡയറക്ടർ അൽകേഷ് കുമാർ ശർമ പറഞ്ഞു.
മെട്രോ ട്രെയിനുകളിലും സ്റ്റേഷനുകളിലെ പാർക്കിങ്ങുകളിലും ബസുകളിലുമടക്കം ഉപയോഗിക്കുന്ന കൊച്ചി വൺ കാർഡ് ഓട്ടോകളിലേക്കും വ്യാപിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.