മടങ്ങിയെത്തിയ അന്തർസംസ്ഥാനക്കാർ: കണക്കില്ലാതെ തൊഴിൽ വകുപ്പ്
text_fieldsകാക്കനാട്: ലോക്ഡൗണിനുശേഷം മടങ്ങിയെത്തിയ അന്തർ സംസ്ഥാന തൊഴിലാളികളുടെ കൃത്യമായ കണക്കില്ലാതെ തൊഴിൽ വകുപ്പ്. കോവിഡ് ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്ത് െട്രയിനിൽ മടങ്ങിയെത്തിയവരുടെ വിവരമുണ്ടെങ്കിലും കൃത്യമായ എണ്ണം ലഭ്യമായിട്ടില്ലെന്നാണ് വിവരം.
20000ലധികംപേർ ജില്ലയിലേക്ക് മടങ്ങിയെത്തിയതായാണ് അനൗദ്യോഗിക വിവരം. ക്രിമിനൽ പശ്ചാത്തലം സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ല. ഇതേക്കുറിച്ച് വർഷങ്ങളായി വിവാദം നിലനിൽക്കുന്നുണ്ട്.
അൽഖാഇദ ബന്ധം ആരോപിച്ച് മൂന്നുപേരെ ജില്ലയിൽനിന്ന് പിടികൂടിയ സാഹചര്യത്തിൽ ഈ ആവശ്യം വീണ്ടും ഉയരുകയാണ്. 1.12 ലക്ഷം അന്തർസംസ്ഥാന തൊഴിലാളികളാണ് ജില്ലയിൽ ഇത് വരെ ആരോഗ്യകാർഡുകൾ നൽകിയിട്ടുള്ളത്. ഇവരിൽ കൂടുതലും ബംഗാളിൽനിന്നും അസമിൽനിന്നും ഉള്ളവരാണ്. ധാരാളം തൊഴിലാളികൾ കൂട്ടത്തോടെ ക്യാമ്പുകളായി താമസിക്കുന്നതിനാൽ നാട്ടുകാർക്കും ഇവരുടെ വ്യക്തമായ വിവരങ്ങൾ അറിയാത്ത സ്ഥിതിയാണ്.
ഈ സാഹചര്യം മുതലെടുത്ത് ഒളിച്ച് കഴിയാനാകുമെന്ന സ്ഥിതിയാണ്. തൊഴിലാളികളുടെ വിരലടയാളം അടക്കമുള്ളവ വ്യക്തിഗത വിവരങ്ങൾ ശേഖരിച്ചിട്ടുണ്ടെങ്കിലും സാങ്കേതിക പ്രശ്നങ്ങളാണ് ഇവരുടെ പശ്ചാത്തലവും കേസുകളിൽ പ്രതിയായിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളും കണ്ടെത്താൻ തടസ്സമാകുന്നത്.
ലോക്ഡൗണിന് മുമ്പ് ഒരു ലക്ഷത്തോളം അന്തർസംസ്ഥാന തൊഴിലാളികളായിരുന്നു ജില്ലയിൽ ഉണ്ടായിരുന്നത്.
ഇതിൽ 50,000 പേരോളം േമയ് ഒന്നുമുതൽ ജൂൺ 20 വരെ നാട്ടിലേക്ക് പോയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.