Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഓപ്പറേഷൻ ബ്രേക്ക്...

ഓപ്പറേഷൻ ബ്രേക്ക് ത്രൂ; പുരോഗതി വിലയിരുത്താൻ സന്ദർശനം

text_fields
bookmark_border
ഓപ്പറേഷൻ ബ്രേക്ക് ത്രൂ; പുരോഗതി വിലയിരുത്താൻ സന്ദർശനം
cancel

കൊ​ച്ചി: ഓ​പ​റേ​ഷ​ൻ ബ്രേ​ക്ക് ത്രൂ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​തി​നാ​യി ജോ​സ് ജ​ങ്ഷ​ൻ മു​ത​ൽ സൗ​ത്ത് ജ​ങ്ഷ​ൻ വ​രെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ൾ ക​ല​ക്ട​ർ എ​ൻ.​എ​സ്.​കെ. ഉ​മേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ വെള്ളിയാഴ്ച സ​ന്ദ​ർ​ശി​ക്കും. ക​ല​ക്ട​റു​ടെ ക്യാ​മ്പ് ഹൗ​സി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. ന​ഗ​ര​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കു​ന്ന​തി​ന് മ​ഴ​ക്കാ​ല​ത്തി​ന് മു​മ്പേ ചെ​യ്തു തീ​ർ​ക്കേ​ണ്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പു​രോ​ഗ​തി വി​ല​യി​രു​ത്തു​ന്ന​തി​നാ​ണ് യോ​ഗം ചേ​ർ​ന്ന​ത്.

മു​ല്ല​ശ്ശേ​രി ക​നാ​ലി​ൽ ന​ട​ത്തി​വ​രു​ന്ന ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ 85 ശ​ത​മാ​നം പൂ​ർ​ത്തി​യാ​ക്കി​യ​താ​യി ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു. ഓ​പ​റേ​ഷ​ൻ ബ്രേ​ക്ക് ത്രൂ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പു​രോ​ഗ​തി വി​ല​യി​രു​ത്തു​ന്ന​തി​നാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ വ​കു​പ്പു​ക​ളും വ​ർ​ക്ക് ഷെ​ഡ്യൂ​ൾ ന​ൽ​ക​ണ​മെ​ന്ന് ക​ല​ക്ട​ർ അ​റി​യി​ച്ചു. മ​ഴ​ക്കാ​ല​ത്തി​ന് മു​മ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് ക​ല​ക്ട​ർ നി​ർ​ദേ​ശം ന​ൽ​കി. ക​നാ​ലു​ക​ളി​ലും ഓ​ട​ക​ളി​ലും തു​റ​സ്സ​വ​സാ​യ ഇ​ട​ങ്ങ​ളി​ലും മാ​ലി​ന്യ​ങ്ങ​ൾ ത​ള്ളി​യ​തി​നെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ മാ​സം 30 കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യി പൊ​ലീ​സ് അ​റി​യി​ച്ചു. വ്യ​ക്തി​ക​ൾ​ക്ക് എ​തി​രെ മാ​ത്ര​മ​ല്ല, മാ​ലി​ന്യ നി​ക്ഷേ​പ​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രെ​യും കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ ക​ല​ക്ട​ർ നി​ർ​ദേ​ശി​ച്ചു.

ഹൈ​കോ​ട​തി നി​യ​മി​ച്ച അ​മി​ക്ക​സ് ക്യൂ​റി അ​ഡ്വ. എ.​ജി. സു​നി​ൽ കു​മാ​ർ, അ​മി​ക്ക​സ് ക്യൂ​റി അ​ഡ്വ. ഗോ​വി​ന്ദ് പ​ത്മ​നാ​ഭ​ൻ, വി​വി​ധ വ​കു​പ്പ് പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Operation Break Through
News Summary - Operation Break Through; Visit to assess progress
Next Story