ഒാപറേഷൻ ബ്രേക്ക് ത്രൂ: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം തടസ്സമാവില്ല ൈഹകോടതി
text_fieldsകൊച്ചി: നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള ഒാപറേഷൻ ബ്രേക്ക് ത്രൂ പദ്ധതിക്ക് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം തടസ്സമാവില്ലെന്ന് ൈഹകോടതി. ഇതിെൻറ പേരിൽ വെള്ളക്കെട്ട് പരിഹരിക്കാനുള്ള ജോലികൾ വൈകുന്നത് നഗരത്തെ വീണ്ടും പ്രളയത്തിലാക്കും. തെരഞ്ഞെടുപ്പ് കമീഷൻ ഇക്കാര്യത്തിൽ ഒന്നും വ്യക്തമാക്കിയിട്ടില്ലാത്ത സാഹചര്യത്തിൽ ൈഹകോടതി ഉത്തരവുകളെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധിക്കില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.
പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ കരാർ ജോലികൾ വൈകുമെന്ന നഗരസഭയുടെയും ഒാപറേഷൻ ബ്രേക്ക് ത്രൂ പദ്ധതി നടപ്പാക്കുന്ന ജില്ല ഭരണകൂടത്തിെൻറയും അറിയിപ്പ് പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്.
കോടതിയുടെ ഉത്തരവുകളും നിർദേശങ്ങളുമുണ്ടായിട്ടും പെരുമാറ്റച്ചട്ടത്തിെൻറ പേരിൽ പണികൾ നടത്താനാവില്ലെന്ന അധികൃതരുടെ നിലപാട് ഖേദകരമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. പല ജോലികളുടെയും ടെൻഡർ നടപടി നിർത്തിവെക്കേണ്ടി വന്നെന്നും ജോലികൾക്ക് കൂടുതൽ സമയം വേണമെന്നും കൊച്ചി നഗരസഭ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, മഴക്കാലം തുടങ്ങുന്നതിനുമുമ്പ്, മേയ് പകുതിയോടെ പൂർത്തിയാക്കേണ്ട ജോലികൾ ഇത്തരത്തിൽ നിർത്തിവെക്കുന്നത് അസ്വസ്ഥതയുണ്ടാക്കുന്ന കാര്യമാണെന്ന് കോടതി പറഞ്ഞു.
ഇതിന് അധികൃതർ പറയുന്ന ന്യായം മനസ്സിലാകുന്നില്ല. കോടതി ഉത്തരവ് അനുസരിച്ചുള്ള ജോലികൾക്ക് പെരുമാറ്റച്ചട്ടം ബാധകമല്ല. ഇതിെൻറ പേരിൽ പദ്ധതി നടപ്പാക്കുന്നതു വൈകുമെന്ന വാദം അംഗീകരിക്കാൻ കഴിയില്ലെന്നും ചൂണ്ടിക്കാട്ടി.
അതേസമയം, പണി തുടങ്ങിയില്ലെങ്കിൽ വെള്ളക്കെട്ട് ആവർത്തിക്കുമെന്ന് കോടതി നിയോഗിച്ച അഭിഭാഷക കമീഷൻ അറിയിച്ചു. വെള്ളക്കെട്ട് ഒഴിവാക്കാൻ ലക്ഷ്യമിടുന്ന പദ്ധതികളായ മുല്ലശ്ശേരി കനാൽ നവീകരണം, അറ്റ്ലാൻറിസ് മുതൽ വടുതല വരെയുള്ള 12 ലിങ്ക് കനാലുകളുടെ നവീകരണം, പുഞ്ചത്തോട്, കരീത്തോട് പുനഃസ്ഥാപിക്കൽ പദ്ധതികൾ എത്രയും വേഗം തുടങ്ങിയില്ലെങ്കിൽ മഴക്കാലത്തിനു മുമ്പ് പൂർത്തിയാക്കാനാവില്ലെന്നും കമീഷൻ ചൂണ്ടിക്കാട്ടി. പെരുമാറ്റച്ചട്ടത്തിെൻറ കാര്യത്തിൽ കോടതി വ്യക്തത വരുത്തിയ സാഹചര്യത്തിൽ പണികൾ ഉടൻ തുടങ്ങുമെന്ന് നഗരസഭ ഉറപ്പുനൽകി. ഇത് രേഖപ്പെടുത്തിയ കോടതി പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ അഭിഭാഷക കമീഷനെ ചുമതലപ്പെടുത്തി. വെള്ളക്കെട്ട് നിർമാർജന പരിപാടികളെക്കുറിച്ച് രണ്ടാഴ്ചയിലൊരിക്കൽ റിപ്പോർട്ട് നൽകാൻ നഗരസഭക്കും നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.