ഓപ്പറേഷൻ ക്ലീൻ; രണ്ട് ബംഗ്ലാദേശ് സ്വദേശികൾ പിടിയിൽ
text_fieldsമൊനീറുൽ മുല്ല, അൽത്താബ് അലി
അങ്കമാലി: അനധികൃതമായി തങ്ങിയ ബംഗ്ലാദേശി പൗരന്മാരായ മുഹമ്മദ് നഗറിൽ മൊനിറൂൽ മുല്ല (30), അൽത്താബ് അലി (27) എന്നിവരെ അങ്കമാലി പൊലീസ് പിടികൂടി. ഓപറേഷൻ ക്ലീൻ പദ്ധതിയുടെ ഭാഗമായി ജില്ല പൊലീസ് മേധാവി വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ നടത്തിയ പരിശോധനയിൽ കറുകുറ്റിയിൽനിന്നാണ് ഇരുവരും പിടിയിലായത്. 2017ൽ ഇവർ അതിർത്തി കടന്ന് ബംഗാളിലെത്തുകയും തുടർന്ന് വ്യാജ ആധാർ കാർഡും അനുബന്ധ രേഖകളുമുണ്ടാക്കുകയും ചെയ്തു.
അങ്കമാലിയിലും പരിസരങ്ങളിലും മാറിമാറി താമസിച്ച് വിവിധ ജോലികൾ ചെയ്തുവരുകയുമായിരുന്നത്രേ. ഇവർക്ക് സൗകര്യം ചെയ്തുകൊടുത്തവരെക്കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റൂറൽ ജില്ലയിൽ ഈ വർഷം 40 ബംഗ്ലാദേശികളെയാണ് പൊലീസ് പിടികൂടിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.